കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്.
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസില്‍ തുടര്‍ച്ചയായി 10 ാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്. മറ്റ് കോളജുകളെ ബഹുദൂരം പിന്നിലാക്കി 3413 പോയിന്റ് എന്ന റെക്കോര്‍ഡ് പ്രകടനമാണ് ക്രൈസ്റ്റ് കോളജ് കാഴ്ചവച്ചത്. കഴിഞ്ഞ വര്‍ഷം ഇന്റര്‍ യൂണിവേഴ്സിറ്റി, യൂണിയന് നാഷ്ണല്‍, സീനിയര്‍ നാഷ്ണല്‍ എന്നിങ്ങനെ ദേശീയതലത്തില്‍ 200 താരങ്ങളെയാണ് ക്രൈസ്റ്റ് രംഗത്തിറക്കിയത്. ഇതില്‍ 80 താരങ്ങള്‍ ദേശീയതലത്തില്‍ മെഡല്‍ സ്വന്തമാക്കി. ബാഡ്മിന്റണില്‍ കോളജിലെ ഒമ്പത് താരങ്ങള്‍ അന്തര്‍ദേശീയ താരങ്ങളായി.
ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ഷോട്ട്പുട്ടില്‍ സ്വര്‍ണമെഡല്‍ നേടിയ വി.എസ്. അനുപ്രിയ, 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ ഡെല്‍മ ഫിലിപ്പ്, പവര്‍ ലിഫ്റ്റിംഗില്‍ സ്വര്‍ണമെഡല്‍ നേടിയ പ്രതിക്ഷ സജികുമാര്‍, അതുല്‍ എന്നിവര്‍ ക്രൈസ്റ്റ് കോളജിലെ താരങ്ങളാണ്. ഖേലോ ഇന്ത്യ വോളിബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയ കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിലെ അഞ്ച് താരങ്ങള്‍ ക്രൈസ്റ്റില്‍ നിന്നുള്ളവരാണ് കൂടാതെ റഗ്ബി, ബാഡ്മിന്റണ്‍, അത്ലറ്റിക്സ്, പഞ്ചഗുസ്തി, നെട്ബോള്, വടംവലി എന്നീ ഇനങ്ങളിലും നാഷണല്‍ മെഡല്‍ നേടി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി