വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചപ്പോള്‍.
പുല്ലൂര്‍: വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു. വികാരി ഫാ. ജോസ് പയ്യപ്പിള്ളിയെയും അസി. വികാരി ഫാ. ജോണ്‍ പടിഞ്ഞാറെത്തലയെയും സെന്റ് സേവിയേഴസ് ആശ്രമത്തിലെ മുഴുവന്‍ വൈദികരെയും ഇടവക സമൂഹം പൊന്നാട അണിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും ആദരിച്ചു. ഇടവകയിലെ മുന്‍ വികാരിമാരായിരുന്ന ഫാ. ജോണ്‍ തോട്ടാപ്പിള്ളി, ഫാ. ജോസ് ചിറ്റിലപ്പിള്ളി, ഫാ. യേശുദാസ് കൊടകരക്കാരന്‍ എന്നിവരെയും ഫാ. ജോസ് ചുങ്കന്‍, ഫാ. ഡേവിസ് ചക്കാലമറ്റത്ത്, ഫാ. അരുണ്‍ പൈനാടത്ത് എന്നിവരെയും ആദരിച്ചു. ട്രസ്റ്റിമാരായ റോയ് അരിമ്പൂപറമ്പില്‍, സാജു പാറേക്കാടന്‍, ജിജോ വലിയ വീട്ടില്‍, പ്രതിനിധി യോഗം സെക്രട്ടറി ജോയ് പേങ്ങിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി