സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് വികാരി ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ കൊടിയേറ്റുന്നു.
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് വികാരി ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ കൊടിയേറ്റി. തിരുനാള്‍ ദിനമായ ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് മാതാവിന്റെ തിരുസ്വരൂപപ്രദക്ഷിണം തൊമ്മാന സെന്ററില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠയും പ്രസുദേന്തി വാഴ്ചയും നടക്കും. 5.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലി, സന്ദേശം എന്നിവക്ക് ഫാ. അന്സണ് ആന്റോ കോഴിക്കോടന്‍ മുഖ്യകാര്‍മിത്വം വഹിക്കും. ദിവ്യബലിക്കുശേഷം ആശീര്‍വദിച്ച നേര്‍ച്ച പായസ വിതരണവും ഉണ്ടായിരിക്കുന്നതാണ്. തിരുസ്വരൂപത്തില്‍ മാലയും വളയും അണിയിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. തിരുനാള്‍ പരിപരിപാടികള്ക്ക് അസി. വികാരി ഫാ. ജോണ്‍ പടിഞ്ഞാറേത്തല, ട്രസ്റ്റിമാരായ റോയ് അരിമ്പൂപറമ്പില്‍, സാജു പാറേക്കാടന്‍, ജിജോ വലിയവീട്ടില്‍, ജോ. ജനറല്‍ കണ്‍വീനര്‍ ലൂവീസ് കോക്കാട്ട്, ഭാരവാഹികളായ ലിജോ പണ്ടാരി, സെനു പോള്‍, ജോര്‍ജ്ജ് കക്കാട്ട്, ജോയ് പടമാടന്, റാണി പോള്‍സണ്‍, ഷാജൂ മണപ്പറമ്പില്‍, ജോണ്‍ കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്ഷത്തിന് തുടക്കം
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും