കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലയിലെ അധ്യാപകരുടെ ജില്ലാ ഏകദിന സെമിനാര്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലയിലെ യുപി, ഹൈസ്കൂള്‍, എച്ച്എസ്എസ് യൂണിറ്റ് ലീഡര്‍മാരായ സ്കൗട്ട് ഗൈഡ് റോവര്‍ റെയിഞ്ചര്‍ അധ്യാപകരുടെ ജില്ലാ ഏകദിന സെമിനാര്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഭാഷ് ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് എം.പി. ജാക്സന് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന റോവര്‍ എച്ക്യു കമ്മീഷണര്‍ ആയി നിയമനവും യുണൈറ്റഡ് അമേരിക്കന്‍ സര്‍വകലാശാല ഡോക്ടറേറ്റും ലഭിച്ച ഡിഒസി കെ.ഡി. ജയപ്രകാശനെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ ചീഫ് കമ്മീഷണറും ഡിഇഒയുമായ എം.എസ്. രാജീവ്, ജി.കെ. ഗിരീഷ്, ജില്ലാ സെക്രട്ടറി ഡൊമിനിക്ക് പാറേക്കാട്ട്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഡെലി സിജു യോഹന്നാന്, കുര്യന് ജോസഫ്, സംസ്ഥാന ട്രെയിനിംഗ് കമ്മീഷണര്‍, ആര്.എന്‍. ഉഷ, ഷേണായി, എഎസ്ഓസി നൂറല്‍ അമീന്, ജില്ലാ കമ്മീഷണര്‍ (എആര്‍) എന്‍.സി. വാസു, ജില്ലാ ട്രെയിനിംഗ് കമ്മീഷണര്‍ പി.എം. ഐഷാബി, പി.എ. സെയ്ത് മുഹമ്മദ്, പി.ജി. കൃഷ്ണനുണ്ണി, വി.എസ്. ദാസന്, കെ.കെ. ജോയ്സി, വി.ബി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
പുല്ലൂര്‍ ചമയം നാടകരാവിന്റെ നോട്ടീസ് പ്രകാശനം ചെയ്തു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി