യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
പ്രതി സജ്വല്‍.
ആളൂര്‍: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍. മുരിയാട് സ്വദേശി ഉള്ളാട്ടിക്കുളം വീട്ടില്‍ അല്‍ജോ (27) എന്നയാളെ ഇയാളുടെ സഹോദരനോടുള്ള വൈരാഗ്യത്താല്‍ മുരിയാട് റെയില്‍വേ ഗേറ്റിന് സമീപം വച്ച് റോഡ് സൈഡില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് കമ്പിയിലേക്ക് തള്ളിയിട്ടും കൈകൊണ്ട് അടിച്ചും പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് പിടിയിലാത്. കൊടകര പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ പേരുള്ള കൊടകര ആലത്തൂര്‍ സ്വദേശി പേരാട്ട് വീട്ടില്‍ സജ്വല്‍ (21) നെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സജ്വല്‍ കൊടകര പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ ശ്രീലക്ഷ്മി, എസ്ഐ ശ്രീനിവാസന്, ജിഎഎസ്ഐ നാഗേഷ്, ജിഎസ്സിപിഒ ജിബിന്‍, സിപിഒമാരായ വിശാഖ്, ആദര്‍ശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
പുല്ലൂര്‍ ചമയം നാടകരാവിന്റെ നോട്ടീസ് പ്രകാശനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍