മൂന്നു മാസം, ഡിഇഒയില്ല! നാഥനില്ലാതെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ലയുടെ ഭരണനേതൃത്വം താളം തെറ്റിയിട്ട് മൂന്നു മാസം. ജൂണ്‍ 16ന് മുന്‍ ഡിഇഒ സ്ഥലം മാറിപ്പോയതിനു ശേഷം ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയ്ക്ക് പുതിയ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ നിയമിച്ചിട്ടില്ല. താല്‍ക്കാലികമായി ഇരിങ്ങാലക്കുട എഇഒയ്ക്ക് ഡിഇഒയുടെ ചുമതല നല്‍കിയിട്ടുണ്ടെങ്കിലും, ഒരു ഓഫീസറുടെ അധിക ചുമതലയായി ഇത്രയും വിപുലമായ ഭരണനിര്‍വഹണം മുന്നോട്ടുകൊണ്ടുപോകുന്നത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മാള, ചാലക്കുടി എന്നീ വിദ്യാഭ്യാസ ഉപജില്ലകളിലായി 85 സ്കൂളുകളാണ് ഇരിങ്ങാലക്കുട ഡിഇഒ ഓഫീസിന്റെ പരിധിയിലുള്ളത്. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് ഹൈസ്കൂളുകളുടെ ഭരണപരമായ നിയന്ത്രണം ഉള്‍പ്പടെ നിരവധി നിര്‍ണായക ഉത്തരവാദിത്വങ്ങളാണ് ഡിഇഒ ഓഫീസിനുള്ളത്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, ഓരോ അധ്യയനവര്‍ഷത്തിലും സ്കൂളുകള്‍ക്ക് ആവശ്യമായ അധ്യാപകരുടെ എണ്ണം കണക്കാക്കുക, ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ പാസാക്കുക, സര്‍ക്കാര്‍ ഫണ്ടുകളും ഗ്രാന്റുകളും സ്കോളര്‍ഷിപ്പുകളും സംബന്ധിച്ച നടപടികള്‍ നിയന്ത്രിക്കുക, വിവിധ പരാതികളില്‍ അന്വേഷണം നടത്തുക, വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പ്രധാന ചുമതലകള്‍ ഡിഇഒയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അധ്യയനവര്‍ഷം പുരോഗമിക്കുന്നതിനിടെ ഇത്തരം നിര്‍ണായക ചുമതലകള്‍ നിര്‍വഹിക്കുന്ന ഓഫീസില്‍ സ്ഥിരം മേധാവിയില്ലാത്തത് അധ്യാപകരെയും ജീവനക്കാരെയും സ്കൂള്‍ മാനേജ്മെന്റുകളെയും ഒരുപോലെ ആശങ്കയിലാക്കുന്നതായാണ് പരാതി. സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട ഫയല്‍ നടപടികളും അംഗീകാരങ്ങളും വിവിധ ഭരണപരമായ കാര്യങ്ങളും വൈകുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളുകള്‍ വീണ്ടും തുറന്നിട്ടും പുതിയ ഡിഇഒ ചുമതലയേറ്റിട്ടില്ലെന്നതാണ് സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ഓണത്തിന് മുമ്പായി പുതിയ ഡിഇഒയെ നിയമിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. ഒരു വിദ്യാഭ്യാസ ജില്ലയിലെ ഭരണനിര്‍വഹണം ദീര്‍ഘകാലം സ്ഥിരം മേധാവിയില്ലാതെ മുന്നോട്ടുപോകുന്നത് സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. താല്‍ക്കാലിക ചുമതല ഏല്‍പ്പിച്ച ഉദ്യോഗസ്ഥന് നിലവിെ ചുമതലകള്‍ക്കൊപ്പം ഡിഇഒയുടെ അധിക ഉത്തരവാദിത്വവും നിര്‍വഹിക്കേണ്ട സാഹചര്യം കാര്യക്ഷമതയെ ബാധിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. വിദ്യാഭ്യാസ മേഖലയില്‍ അധ്യയനവര്‍ഷത്തിന്റെ നിര്‍ണായക ഘട്ടങ്ങള്‍ പിന്നിടുമ്പോഴും നിയമന അംഗീകാരങ്ങള്‍, അധ്യാപക വിന്യാസം, ശമ്പളഗ്രാന്റ് നടപടികള്‍, പരാതികളിലെ തീര്‍പ്പ് തുടങ്ങിയ കാര്യങ്ങളില്‍ കാലതാമസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 85 സ്കൂളുകളെയും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും അധ്യാപകരെയും നേരിട്ട് ബാധിക്കുന്ന ഭരണസംവിധാനത്തിന് സ്ഥിരം നേതൃത്വം എത്രയും വേഗം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി
കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു
കാറളം പഞ്ചായത്തത് യോഗത്തില്‍ യുഡിഎഫ്- ബിജെപി അംഗങ്ങളുടെ പ്രതിഷേധം