ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഒഡിസി ഓസ്ട്രേലിയയുടെ പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ്വെയര്‍ ക്രൈസ്റ്റ് കോളജില്‍ സന്ദര്‍ശനം നടത്തി
ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളായ 20, 49 എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യ വിഭാഗമായ യുഎന്‍ഒഡിസി ഓസ്ട്രിയയിലെ പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ്വെയര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളായ 20, 49 എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ യുഗത്തിലെ യുവജന ലഹരിവിരുദ്ധ പ്രതിരോധം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യ വിഭാഗമായ യുഎന്‍ഒഡിസി ഓസ്ട്രിയയിലെ പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ്വെയര്‍ മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം യുവജനങ്ങള്‍ നേരിടുന്ന ലഹരി ഉപയോഗത്തിന്റെ വിവിധ വെല്ലുവിളികളും അവയുടെ പ്രതിരോധ മാര്‍ഗങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു.
ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വാധീനം, ലഹരിവസ്തുക്കളുടെ അപകടങ്ങള്‍, ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതില്‍ യുവജനങ്ങള്‍ക്കുള്ള ഉത്തരവാദിത്തം, ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ (കേരള ആന്‍ഡ് ലക്ഷദ്വീപ്) വൈ.എം. ഉപ്പിന്, കേരള സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. വി. മനു എന്നിവര്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു സ്വാഗതവും ഡോ. സുബിന് കെ. ജോസ് നന്ദിയും പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍മാരായ ദിനില്‍, ജോമേഷ് ജോസ്, സ്റ്റിജി, ആര്. ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
എന്റെ പാടം എന്റെ പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം നടത്തി
വിദ്യാര്‍ഥികളെ ശ്രദ്ധിക്കുക, അപകടം കണ്മുമ്പിലുണ്ട്
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്