ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ കൊമേഴ്സ് ഫിനാന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയതല കൊമേഴ്സ് ആന്‍ഡ് ബിസിനസ് ക്വിസ് മത്സരമായ ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പില്‍ വിജയികളായ ടീമുകള്‍ വിശിഷ്ടാതിഥികള്‍, കോളജ് അധികൃതര്‍ എന്നിവരോടൊപ്പം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ കൊമേഴ്സ് ഫിനാന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നൊവേഷന് കൗണ്‍സിലിന്റെ സഹകരണത്തോടെ ദേശീയതല കൊമേഴ്സ് ആന്‍ഡ് ബിസിനസ് ക്വിസ് മത്സരം ക്രൈസ്റ്റ് കോം ക്വിസ് 2026 സംഘടിപ്പിച്ചു. കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ ഡോണി അക്കരക്കാരന്‍ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അസോസിയേറ്റ് പ്രഫ. കെ.ജെ. ജോസഫ് സ്വാഗതം ആശംസിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. ക്വിസ് മാസ്റ്റര്‍ മേജര്‍ ഡോ. ചന്ദ്രകാന്ത് നായര്‍ മുഖ്യപ്രഭാഷണം നടത്തി.
സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാംസ് ഡയറക്ടര്‍ ഫാ.ഡോ. വില്‍സണ്‍ തറയില്‍ സിഎംഐ, ഡോ. ടി. വിവേകാനന്ദന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോയിന്റ് കണ്‍വീനര്‍ പി.ബി. മലൈഖ പന്ത്രണ്ട് ഫൈനലിസ്റ്റ് ടീമുകളെ പരിചയപ്പെടുത്തി. ബോംബെ ഐഐടി ഒന്നാം സ്ഥാനം നേടി 80,000 രൂപയുടെ ക്യാഷ് പ്രൈസ് കരസ്ഥമാക്കി. ഹൈദരാബാദ് ഒസ്മാനിയ മെഡിക്കല്‍ കോളജ് രണ്ടാം സ്ഥാനം നേടി 40,000 രൂപയുടെ ക്യാഷ് പ്രൈസ് കരസ്ഥമാക്കി. തൃശൂര്‍ കേരളവര്‍മ്മ കോളജ് മൂന്നാം സ്ഥാനം നേടി 20,000 രൂപയും സ്വന്തമാക്കി.
നാലും അഞ്ചും ആറും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഏഴ് മുതല്‍ പന്ത്രണ്ട് വരെ സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് 1,000 രൂപ വീതവും സമ്മാനമായി നല്കി. സമാപന സമ്മേളനത്തില്‍ കെഎസ്ഇ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് സമാപന സന്ദേശം നല്കി. മേജര്‍ ഡോ. ചന്ദ്രകാന്ത് നായര്‍ പ്രത്യേക പരാമര്‍ശങ്ങള്‍ നടത്തി. സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാംസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, എച്ച്ആര്‍ കോ ഓര്‍ഡിനേറ്റര്‍ ഷീബ വര്‍ഗീസ്, ക്രൈസ്റ്റ് കോം ക്വിസ് കണ്‍വീനര്‍ ഡോ. ലിന്‍ഡ മേരി സൈമണ്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഒഡിസി ഓസ്ട്രേലിയയുടെ പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ്വെയര്‍ ക്രൈസ്റ്റ് കോളജില്‍ സന്ദര്‍ശനം നടത്തി
എന്റെ പാടം എന്റെ പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം നടത്തി
വിദ്യാര്‍ഥികളെ ശ്രദ്ധിക്കുക, അപകടം കണ്മുമ്പിലുണ്ട്
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്