ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം; പടിയൂര്‍ ആരോഗ്യകേന്ദ്രം ഇപ്പോഴും തുറന്നില്ല
മൂന്നു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്തിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ കിടക്കുന്ന പടിയൂര്‍ ആരോഗ്യകേന്ദ്രം.
ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഉപയോഗശൂന്യം; ജനങ്ങള്‍ ദുരിതത്തില്‍
പടിയൂര്‍: ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പടിയൂര്‍ പഞ്ചായത്തില്‍ നിര്‍മിച്ച ആരോഗ്യകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഇന്ന് ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി പ്രദേശവാസികള്‍ ദൂരസ്ഥലത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പടിയൂരിലെ പൊതുപ്രവര്‍ത്തകനും ജനപ്രതിനിധിയുമായിരുന്ന ആലുക്കത്തറ വിശ്വംഭരന്റെ സ്മരണാര്‍ഥം മകന് സബീഷ് സൗജന്യമായി നല്കിയ സ്ഥലത്താണ് ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മിച്ചത്. പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ കാടുകയറി നശിക്കുന്ന നിലയിലാണ്. മുന്‍ എംഎല്‍എ അരുണന് മാസ്റ്ററുടെ 2019 20 ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം 2022ല്‍ ആരംഭിച്ചത്.
ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണത്തിനുള്ള ഫണ്ട് അനുവദിച്ചിട്ടും തുടര്‍നടപടികള്‍ നടക്കാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ലെന്നാണ് ആരോപണം. നിലവില്‍ ഹോമിയോ ആശുപത്രി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം വാടക ഇനത്തില്‍ പഞ്ചായത്തിന് പ്രതിമാസം വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്ന സാഹചര്യമാണുള്ളത്. നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കാത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ്.
പടിയൂരിലും സമീപ പ്രദേശങ്ങളും ഉള്‍പ്പടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകേണ്ട ആരോഗ്യകേന്ദ്രമാണ് പ്രവര്‍ത്തനം തുടങ്ങാതെ കിടക്കുന്നത്. അടിയന്തിര ചികിത്സയ്ക്കും സാധാരണ ആരോഗ്യപരിശോധനകള്ക്കുമായി ജനങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്. വയോധികര്‍ക്കും കുട്ടികള്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം വൈകുന്നതിനെതിരെ നിരവധി തവണ പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ആരോഗ്യവകുപ്പും ബന്ധപ്പെട്ട ജനപ്രതിനിധികളും വിഷയത്തില്‍ ടിയന്തിര ഇടപെടല്‍ നടത്തി കേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരാന്‍ കുടുംബങ്ങള്‍; രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
സിസ്റ്റര്‍ ശാലിന് തളിയന്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന് അഡ്വ. തോമസ് ഉണ്ണിയാടന്
ജെസിഐ ഇരിങ്ങാലക്കുട വാര്‍ഷിക ആഘോഷം നടത്തി
പുസ്തകങ്ങളിലൂടെ പ്രതീക്ഷയുടെ ലോകം; വാഴച്ചാല്‍ സ്കൂളിന് ക്രൈസ്റ്റ് കോളജിന്റെ കരുതല്‍
പുല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു