പടിയൂര്‍ കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
ഐഎസ്ഒ ഓഡിറ്റര്‍ കെ.എം. സലിം പടിയൂര്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ അജന്താ രമേശിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നു.
പടിയൂര്‍: പടിയൂര്‍ പഞ്ചായത്ത് കുടുംബശ്രീ ഐഎസ്ഒ നിലവാരത്തിലേക്ക്. കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക സാംസ്കാരിക മേഖലകളില്‍ വിസ്മയകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുടുംബശ്രീ സിഡിഎസ് ഓഫീസുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പടിയൂര്‍ കുടുംബശ്രീ സിഡിഎസ്, ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടി. ഐഎസ്ഒ ഓഡിറ്റര്‍ കെ.എം. സലിം സിഡിഎസ് ചെയര്‍പേഴ്സണ്‍ അജന്താ രമേശിന് സര്‍ട്ടിഫിക്കറ്റ് കൈമാറി. സിഡിഎസ് മെമ്പര്‍ സെക്രട്ടറി എം.ജെ. സീന, വൈസ് ചെയര്‍പേഴ്സണ്‍ സ്വപ്നാ ശിവദാസ്, ബ്ലോക്ക് കോഡിനേറ്റര്‍ കെ.എസ്. സരിത, അക്കൗണ്ടന്റ് വി.വി. ജാസ്മി, സിഡിഎസ് അംഗങ്ങള്‍, ആര്‍പിമാര്‍ പങ്കെടുത്തു. കുടുംബശ്രീ സിഡിഎസ് ഓഫീസുകളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായി കിലയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി