ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജ് അവതരിപ്പിച്ച ഓട്ടന്തുള്ളല്.
ഇരിങ്ങാലക്കുട: ലഹരിവസ്തുക്കളുടെ ഉപയോഗംവരുത്തുന്ന മാരകമായ വിപത്തുകളെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുന്നതിനായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി. എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. ജയരാജാണ് ഓട്ടന്തുള്ളല് അവതരിപ്പിച്ചത്. മൂര്‍ച്ചയുള്ള യാഥാര്‍ഥ്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചപ്പോള്‍ അത് കുട്ടികളുടെ മനസില്പതിയുന്ന വേറിട്ട അനുഭവമായി. സ്കൂളിലെ വിമുക്തി ക്ലബ്, സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, എന്‍എസ്എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, സെക്രട്ടറി വി. രാജന്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുജാത രാമനാഥന്, ഗിരിജ മേനോന്, അഡ്മിനിസ്ട്രേറ്റര്‍ നവീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപകരായ കെ.എം. സെറീന, നിഷ നായര്‍, അഞ്ജു കെ. രാജഗോപാല്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍