ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
വേളൂക്കര പഞ്ചായത്തും തുമ്പൂര്‍ സര്‍വീസ് സഹകരണബാങ്കും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ഉത്സവത്തില്‍ പ്രശസ്ത കവി മുരുകന് കാട്ടാക്കടക്ക് കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ടി.കെ. നാരായണന് ഉപഹാരം സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: കണ്ണടകള്‍ എന്ന പ്രശസ്ത കവിത 25 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ വേളൂക്കര പഞ്ചായത്തും തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി നടത്തിയ ഞാറ്റുവേല ഉത്സവമേളയില്‍ ആദരിച്ചു. സംഘാടകസമിതിക്ക് വേണ്ടി കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ടി.കെ. നാരായണന് കവിക്ക് ഉപഹാരം സമ്മാനിച്ചു. അനുബന്ധമായി നടന്ന കവിയരങ്ങ് മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. അരുണ്‍ ഗാന്ധിഗ്രാം, പി.എന്‍. സുനില്‍, റഷീദ് കാറളം, കൃഷ്ണകുമാര്‍ മാപ്രാണം, വിദ്യ ടീച്ചര്‍, അഭി തുമ്പൂര്‍, കാട്ടൂര്‍ രാമചന്ദ്രന് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് പി.വി. സതീശന്, ബ്ലോക്ക് മെമ്പര്‍ ഗീത മനോജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഉചിത സുരേഷ്, ബിനോയ് ഐക്കരപറമ്പില്‍, രമിത സുധീന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ ഷാറ്റോ കുര്യന്, ലാല്‍ വട്ടപറമ്പില്‍, ബാങ്ക് സെക്രട്ടറി കെ.എസ്. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തംഗം ഹേമന്ദ് കുമാര്‍ കുളങ്ങര സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ ടി.എസ്. സജീവന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സമയ കലാഭവന്‍ അവതരിപ്പിച്ച നാടന്‍ പാട്ട് സന്ധ്യ അയ്യപ്പക്കുട്ടി ഉദിമാനം ഉദ്ഘാടനം ചെയ്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രിയ സഹപ്രവര്‍ത്തകരുടെ നിര്യാണം: സബര്‍മതി പടിയൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള്
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകര്‍ന്ന നാദ് മിലാപ്
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.എ. തുളസി