കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡ്രൈവര്‍മാരെ ആദരിക്കുന്ന പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല മഹോത്സത്തില്‍ ഓട്ടോ, ടാക്സി, ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ഏതു സമയത്തും ആശ്രയിക്കാവുന്ന ഓട്ടോ, ടാക്സി ഡ്രൈവര്‍മാരെ ആദരിക്കുന്നതിലൂടെ കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മാതൃകാപരമായ കാര്യമാണ് ഇതെന്നും ബാങ്ക് ഭരണസമിതിയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു മുഖ്യാതിഥിയായി പങ്കെടുക്കുകയും ഡ്രൈവര്‍മാരെ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. പഞ്ചായത്തംഗങ്ങളായ എ.എസ്. ഹൈദ്രോസ്, ജൂലിയസ് ആന്റണി, ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന്, ഡയറക്ടര്‍മാരായ എം.ജെ. റാഫി, പി.പി. ആന്റണി, മധുജ ഹരിദാസ്, ഷെറിന് തേര്‍മഠം, സ്മിത മനോജ് എന്നിവര്‍ സംസാരിച്ചു. ഇടവിള കൃഷിയിലൂടെ വിളവിനൊപ്പം വരുമാനവും വര്‍ധിപ്പിക്കാം എന്ന വിഷയത്തില്‍ റിട്ടയേര്‍ഡ് കൃഷി അസിസ്റ്റന്റ്റ് ഡയറക്ടര്‍ കെ.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടന്നു. പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികള്‍ അരങ്ങേറി. ബാങ്ക് ഡയറക്ടര്‍ എം.ഐ. അഷറഫ് സ്വാഗതവും ഡയറക്ടര്‍ രാജേഷ് കാട്ടിക്കോവില്‍ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രിയ സഹപ്രവര്‍ത്തകരുടെ നിര്യാണം: സബര്‍മതി പടിയൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള്
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകര്‍ന്ന നാദ് മിലാപ്
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.എ. തുളസി