കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരണീയം പരിപാടി എഐസിസി സെക്രട്ടറി ടി.എന്‍. പ്രതാപന് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: പത്ത്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കാട്ടൂര്‍ മണ്ഡലത്തിലെ സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും അനുമോദനം ഒരുക്കി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരണീയം പരിപാടി എഐസിസി സെക്രട്ടറി ടി.എന്‍. പ്രതാപന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സണ്‍ അധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയെ ചടങ്ങില്‍ ആദരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെറിന് തെര്മഠം, ജോമോന് വലിയ വീട്ടില്‍, എം.ഐ. അഷറഫ്, ജയ്ഹിന്ദ് രാജന്, സി.എല്‍. ജോയ്, സലിം കറുകത്തല എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രിയ സഹപ്രവര്‍ത്തകരുടെ നിര്യാണം: സബര്‍മതി പടിയൂര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാള്
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകര്‍ന്ന നാദ് മിലാപ്
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ ജൂലൈ അവസാനം മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.എ. തുളസി