എന്‍.കെ. ജോര്‍ജ്ജ് മൂന്നാം സ്മൃതിദിന അനുസ്മരണം സംഘടിപ്പിച്ചു
നിപ്മര്‍ സ്ഥാപകന്‍ എന്‍.കെ. ജോര്‍ജ്ജിന്റെ മൂന്നാം സ്മൃതിദിന അനുസ്മരണ ചടങ്ങ് നിപ്മറില്‍ വെച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നിപ്മര്‍ സ്ഥാപകന്‍ എന്‍.കെ. ജോര്‍ജ്ജിന്റെ മൂന്നാം സ്മൃതിദിന അനുസ്മരണ ചടങ്ങ് നിപ്മറില്‍ സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കുട്ടികള്‍ക്കായി നേരത്തേയുള്ള ഇടപെടല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എന്‍.കെ. ജോര്‍ജ്ജ്, 2012 ഡിസംബറില്‍ സര്‍ക്കാരിന് സൗജന്യമായി വിട്ടുനല്‍കിയ 4.25 ഏക്കര്‍ സ്ഥലത്താണ് പുനരധിവാസ മേഖലയിലെ മുന്‍നിര സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ ഉയര്‍ന്ന മൂല്യബോധവും മനുഷ്യസ്നേഹപരമായ ഇടപെടലുമാണ് നിപ്മറിന്റെ മൂലധനം.
ചടങ്ങില്‍ നിപ്മര്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.കെ. ജോര്‍ജ്ജിന്റെ സഹോദരന് എന്‍.കെ. ജോസഫ്, മകള്‍ ഡോ. ഡിംമ്പിള്‍ ജോര്‍ജ്ജ് എന്നിവര്‍ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് അനുസ്മരണങ്ങള്‍ പങ്കുവെച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ അക്കാദമിക് പ്രോഗ്രാമുകള്‍ക്കായി ഡോ. ഡിംമ്പിള്‍ ജോര്‍ജ്ജ് എന്‍ഡോവ്മെന്റുകള്‍ പ്രഖ്യാപിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. ഷണ്മുഖന്, ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത്ത്, മാള ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. രാജു, ആളൂര്‍ പഞ്ചായത്തംഗം ടി.ഐ. ബാബു എന്നിവരും ചടങ്ങില്‍ സംസാരിച്ചു. നിപ്മര്‍ പ്രിന്‍സിപ്പാളും ജോയിന്റ് ഡയറക്ടറുമായ അന്നാ ഡാനിയല്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജോണ്സന് വര്‍ഗീസ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു