തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചതില്‍ എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച്
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ എല്‍ഡിഎഫ് നടത്തിയ ധര്‍ണസമരം മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പരിഷ്കരിച്ച സംസ്ഥാന ബജറ്റില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഓഫീസിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. നഗരസഭാ കാര്യാലയത്തിന് മുന്നില്‍ നടന്ന ധര്‍ണസമരം മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന കാലത്തെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയും ജനകീയാസൂത്രണ പദ്ധതി അട്ടിമറിക്കുകയും ചെയ്ത ചരിത്രമാണുള്ളതെന്നും ബിന്ദു ടീച്ചര്‍ പറഞ്ഞു. ലൈഫ് ഭവന പദ്ധതിയുള്‍പ്പടെ തദ്ദേശ സ്ഥാപനങ്ങളുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പണമില്ലാത്തതിനാല്‍ സ്തംഭിച്ചിരിക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഇരിങ്ങാലക്കുട നഗരസഭക്ക് ജനറല്‍ വിഭാഗം പ്ലാന്‍ ഫണ്ടായി 8,49,01,000 രൂപയും പ്രത്യേക ഘടക പദ്ധതി (പട്ടികജാതി വികസന ഫണ്ട്) വിഹിതമായി 3,46,73,000 രൂപയും അനുവദിച്ചിരുന്നതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റില്‍ അത് യഥാക്രമം 2,53,10,000 രൂപയും 2,94,72,000 രൂപയുമായി കുറച്ചു. ജനറല്‍ വിഭാഗത്തില്‍ 5,95,91,000 രൂപയുടെയും പട്ടിക ജാതി വിഭാഗത്തില്‍ 52,01,000 രൂപയുടെയും പദ്ധതി വിഹിതത്തിലുണ്ടായ കുറവ് നഗരസഭാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നാലയില്‍ വന്നതിനെ തുടര്‍ന്ന് 2025 26 വര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അവസാന ഗഡു പദ്ധതി വിഹിതം വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പു കമ്മീഷന് തടഞ്ഞിരുന്നത് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി നാളിതുവരെയായിട്ടും വിതരണം ചെയ്തിട്ടില്ല. ഇതുമൂലം സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കും കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ പദ്ധതികള്‍ക്കും പണം നല്കാന് കഴിയാത്ത സ്ഥിതിയാണ്. മുനിസിപ്പല്‍ കൗണ്‍സിലറും സിപിഐ മണ്ഡലം കമ്മിറ്റിയംഗവുമായ കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് എ.ടി. വര്‍ഗീസ്, ജെഡിഎസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജു പാല്തിങ്കല് എന്നിവര്‍ പ്രസംഗിച്ചു. ഡോ.കെ.പി. ജോര്‍ജ്ജ് സ്വാഗതവും എം.ബി. രാജു നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു