കരുവന്നൂര്‍ ഇല്ലിക്കല്‍ ഷട്ടറില്‍ മാലിന്യം അടിഞ്ഞു, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന് ആശങ്ക
ഇല്ലിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ താഴെ വെള്ളമൊഴുക്കിനെ തടസപ്പെടുത്തി തടിക്കഷണങ്ങളും മറ്റ് വസ്തുക്കളും കിടക്കുന്നത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധിക്കുന്നു.
കരുവന്നൂര്‍: കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ ഷട്ടറുകള്‍ക്ക് മുന്പില് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതോടെ സമീപവാസികള്‍ ആശങ്കയില്‍. ഇവ നീക്കി നീരൊഴുക്ക് പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഇരിങ്ങാലക്കുട നഗരസഭയിലേയും കാറളം പഞ്ചായത്തിലേയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണലി, കുറുമാലി പുഴകള്‍ ചേര്‍ന്ന് ഒഴുകുന്ന കരുവന്നൂര്‍പ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് മാലിന്യങ്ങള്‍ അടിയുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയില്ലെങ്കില്‍ മൂര്‍ക്കനാട്, കാറളം പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണ്.
മാലിന്യങ്ങള്‍ നീക്കി ഷട്ടറുകള്‍ ഉയര്‍ത്തണമെന്ന് ഇറിഗേഷന്‍ വകുപ്പിനോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പുഴയ്ക്ക് കുറുകെ 50 വര്‍ഷത്തില്‍ അധികം പഴക്കമുള്ള മൂര്‍ക്കനാട് എട്ടുമന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇല്ലിക്കല്‍ റെഗുലേറ്റര്‍. 15 ഷട്ടറുകളില്‍ അഞ്ചെണ്ണം തുറന്നിട്ടില്ല. തെക്കേ ബണ്ടിനോട് ചേര്‍ന്നുള്ള രണ്ട് ഷട്ടറുകള്‍ കുറെക്കാലമായി തുറക്കാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്ന് ഷട്ടറുകളുടെ ചങ്ങലകള്‍ തകരാറിലായി ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല, ഷട്ടറുകള്‍ക്ക് ഇരുവശത്തുമുള്ള കോണ്‍ക്രീറ്റിന്റെ പില്ലറുകള്‍ പൊട്ടിപ്പൊളിഞ്ഞ് തകരാറിലാണ്. തൂണുകള്‍ തകരാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാം അടക്കം തുറന്നാല്‍ പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്താന്‍ ഇടയുണ്ട്.
ഇല്ലിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെ അടിഞ്ഞുകൂടിയ തടികള്‍ അടിയന്തിരമായി നീക്കാന്‍ എംഎല്‍എയുടെ നിര്‍ദേശം
കരുവന്നൂര്‍: ഇല്ലിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ താഴെ വെള്ളമൊഴുക്കിനെ തടസപ്പെടുത്തുന്ന തരത്തില്‍ തടികളും മറ്റു വസ്തുക്കളും അടിഞ്ഞുകൂടിയിരിക്കുന്നത് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സ്ഥലം സന്ദര്‍ശിച്ച അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഇറിഗേഷന്‍ വകുപ്പ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വെള്ളമൊഴുക്ക് തടസപ്പെടുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ താഴ്ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വെള്ളത്തിനടിയില്‍ ആകുന്നത് മൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.
റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പല ഭാഗങ്ളിലും ബലക്ഷയം ഉണ്ടായിട്ടുണ്ടെന്നും ഉണ്ണിയാടന് പറഞ്ഞു. ഇതിലേക്ക് വിശദമായ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കാനും എംഎല്‍എ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മ്മരാജന്, നഗരസഭ കൗണ്‍സിലര്‍ പോള്‍ തെക്കൂടന്‍, മുന്‍ കൗണ്‍സിലര്‍ അബ്ദുള്ളക്കുട്ടി, മിനി മോഹന്‍ദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എന്‍എസ്എസ് പൂക്കളമത്സരം: വെസ്റ്റ് കൊരട്ടി ജേതാക്കള്‍
ഗ്രാമോത്സവം 2026 പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു