എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
മിഥുന്, അനന്തകൃഷ്ണന്.
കാട്ടൂര്‍: പോലീസ് എടതിരിഞ്ഞിയില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50ഓടെ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മിഥുന്റെ (29) വീട്ടില്‍ കാട്ടൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, ചില്ലറ വില്‍പ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 56 ചെറിയ സിപ് ലോക്ക് കവറുകള്‍, ഇത് വില്‍പ്പന നടത്തിയതിലൂടെ സമ്പാദിച്ച ഒരു ലക്ഷത്തി മുപ്പത്തിയാറായിരത്തി എഴുനൂറ് രൂപ എന്നിവ പിടിച്ചെടുത്തത്. തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്തു.
ഇയാള്‍ക്ക് എംഡിഎംഎ നല്‍കിയതിന് കാട്ടൂര്‍ പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ പേരുള്ള എടതിരിഞ്ഞി പോത്താനി സ്വദേശി എടച്ചാലി വീട്ടില്‍ അനന്തകൃഷ്ണനെ (25)യും അറസ്റ്റ് ചെയ്തു. കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസിലും പൊതുസ്ഥലത്തുവച്ച് ലഹരി ഉപയോഗിച്ച കേസിലും പ്രതിയാണ് മിഥുന്. ആറു ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് അനന്തകൃഷ്ണന്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. വിനോജ്, എസ്ഐ പി.കെ. റഫീഖ്, ജിഎഎസ്ഐമാരായ ശ്രീജിത്ത്, പി.എ. മിനി, എസ്സിപിഒ മുസ്തഫ ഷൗക്കര്‍, ജിഎസ്സിപിഒമാരായ ധനീഷ്, സിജു, സിപിഒമാരായ സിമി മോഹന്‍ദാസ്, ശരത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സുഹൃത്തുക്കളുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വ്യാജ ഡിആര്‍ഡിഒ ഐഡി കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് ശ്രമം; ചെന്നൈ സ്വദേശി അറസ്റ്റില്‍
ഗ്രാമോത്സവം 2026; സീനിയര്‍ സംഗമം നടത്തി
ഇരിങ്ങാലക്കുടയില്‍ നാട്യസൗരഭം കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി