ഗ്രാമോത്സവം 2026; സീനിയര്‍ സംഗമം നടത്തി
ഗ്രാമോത്സവം 2026ന്റെ ഭാഗമായി തുറവന്‍കാട് സ്നേഹതീരം ഹാളില്‍ സംഘടിപ്പിച്ച സീനിയര്‍ സംഗമം സെന്റ് ജോസഫ്സ് കോളജിലെ എംഎസ്ഡബ്ല്യു വിഭാഗം മേധാവി സിസ്റ്റര്‍ ജെസിന് ഉദ്ഘാടനം ചെയ്യുന്നു.
തുറവന്‍കാട്: ഗ്രാമോത്സവം 2026ന്റെ ഭാഗമായി തുറവന്‍കാട് സ്നേഹതീരം ഹാളില്‍ സീനിയര്‍ സംഗമം സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് കോളജിലെ എംഎസ്ഡബ്ല്യു വിഭാഗം മേധാവി സിസ്റ്റര്‍ ജെസിന് സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. വിശ്വനാഥന്, അങ്കണവാടി ടീച്ചര്‍ എം.ആര്. രേഖ, ആശാ വര്‍ക്കര്‍ ബിന്ദു മോഹനന് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സംഗമത്തില്നിന്നുള്ള മറുപടി പ്രസംഗത്തില്‍ വിന്‍സണ്‍ കരിപ്പായി, മല്ലിക സുകുമാരന്‍, ശോഭന ചന്ദ്രന്, മേരി റപ്പായി എന്നിവര്‍ ആശയങ്ങള്‍ അവതരിപ്പിച്ചു. സീനിയര്‍ പൗരന്മാരുടെ സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്നതായിരുന്നു സംഗമം. ഭാരവാഹികളായി ശോഭന ചന്ദ്രന് (പ്രസിഡന്റ്), മേരി റപ്പായി (സെക്രട്ടറി), രുദ്രന് വാരിയര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സുഹൃത്തുക്കളുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വ്യാജ ഡിആര്‍ഡിഒ ഐഡി കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് ശ്രമം; ചെന്നൈ സ്വദേശി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുടയില്‍ നാട്യസൗരഭം കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി