വ്യാജ ഡിആര്‍ഡിഒ ഐഡി കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് ശ്രമം; ചെന്നൈ സ്വദേശി അറസ്റ്റില്‍
ശങ്കര്‍.
ഇരിങ്ങാലക്കുട: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിആര്‍ഡിഒയുടെ പേരില്‍ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച കേസില്‍ ചെന്നൈ സ്വദേശിയെ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ചെന്നൈ കോടമ്പാക്കം ഭാരതീശ്വരര്‍ കോളനി സ്വദേശിയായ ശങ്കര്‍ (46) എന്നയാളാണ് അറസ്റ്റിലായത്. ഗുരുവായൂരില്‍ ദര്‍ശനത്തിനായി തന്റെ ഭാര്യയും മകളും വരുന്നുണ്ടെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതി ഇമെയില്‍ വഴി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് സന്ദേശം അയക്കുകയായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ഇത് പരിശോധിക്കുന്നതിനായി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.എസ്. സലീഷിന് നല്‍കുകയും ബ്രാഞ്ച് ഡിവൈഎസ്പി പരിശോധിച്ചതില്‍ ഇമെയിലെ ഉള്ളടക്കങ്ങളും വ്യാജമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലും രേഖകള്‍ പരിശോധിച്ചതിലും പ്രതി പൊതുസേവകനായി ആള്‍മാറാട്ടം നടത്തിയതായും ഡിആര്‍ഡിഒ എന്ന പേര് ദുരുപയോഗം ചെയ്ത് വ്യാജരേഖ നിര്‍മ്മിച്ച് ഇലക്ട്രോണിക് മാധ്യമം വഴി അയച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.സി. ബൈജു, എസ്ഐ ആല്‍ബി തോമസ് വര്‍ക്കി, ജിഎഎസ്ഐ മനോജ്, സിപിഒമാരായ അജിത്ത്, സുദീപ്, ഡ്രൈവര്‍ സിപിഒ അനന്തുമോന് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സുഹൃത്തുക്കളുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ഗ്രാമോത്സവം 2026; സീനിയര്‍ സംഗമം നടത്തി
ഇരിങ്ങാലക്കുടയില്‍ നാട്യസൗരഭം കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി