യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
പ്രവീണ്‍.
ഇരിങ്ങാലക്കുട: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡ്യൂക്ക് പ്രവീണ്‍ എന്നറിയപ്പെടുന്ന പൊറത്തിശേരി മുതിരപ്പറമ്പില്‍ വീട്ടില്‍ പ്രവീണി (29) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തത്. കൊരുമ്പിശേരി സ്വദേശി പുത്തുവീട്ടില്‍ വിശാഖിനെ (26) ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം നാലിന് രാത്രി 10നാണ് സംഭവം. സംഭവ ദിവസം വിശാഖും കൂട്ടുകാരനും വിശാഖിന്റെ വീടിനടുത്തുള്ളവരുമായി വഴക്ക് ഉണ്ടായതിനെക്കുറിച്ച് ചോദിക്കുന്നതിനായി പ്രവീണിന്റെ വീട്ടില്‍ പോയതിലുള്ള വൈരാഗ്യത്തിലാണ് വിശാഖിനെ ആക്രമിച്ചത്.
ഈ കേസിലെ ഒന്നാം പ്രതിയാണ് പ്രവീണ്‍. ആറ് പ്രതികളെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ചതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലേക്കും കൂടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവീണ്‍ 28 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി, എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ്ഐ ഇ.യു. സൗമ്യ, ജിഎസ്ഐ മുഹമ്മദ് റാഷി, സിപിഒമാരായ ഗിരീഷ്, സുനില്‍, സവീഷ്, മിഥുന്, ലിബിന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സുഹൃത്തുക്കളുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു
വ്യാജ ഡിആര്‍ഡിഒ ഐഡി കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് ശ്രമം; ചെന്നൈ സ്വദേശി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ഗ്രാമോത്സവം 2026; സീനിയര്‍ സംഗമം നടത്തി
ഇരിങ്ങാലക്കുടയില്‍ നാട്യസൗരഭം കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി