ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു
ക്രൈസ്റ്റ് കോളജിലെ സുവോളജി ഡിപ്പാര്‍ട്ട്മെന്റില്‍ അമ്പതാമത്തെ പിഎച്ച്ഡി എന്ന നേട്ടം കൈവരിച്ചതിന്റെ ഭാഗമായി ഇതുവരെ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു. ക്രൈസ്റ്റ് കോളജിന്റെയും അമല മെഡിക്കല്‍ കോളജിന്റെയും സ്ഥാപകരില്‍ ഒരാളും വിദ്യാഭ്യാസ വിചക്ഷണനുമായ പത്മഭൂഷന്‍ ഗബ്രിയേലച്ചന്റെ സ്വന്തം ഡിപ്പാര്‍ട്ട്മെന്റ് ആയ സുവോളജി ഡിപ്പാര്‍ട്ട്മെന്റിലെ അമ്പതാമത്തെ പിഎച്ച്ഡി എന്ന മഹത്തായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതുവരെ പിഎച്ച്ഡി കരസ്ഥമാക്കിയവരൊക്കെ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാസ്ത്രജ്ഞരായി സേവനം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി അവരേയും അവരുടെ ഗൈഡുമാരെയും ആദരിച്ചു. ക്രൈസ്റ്റ് കോളജിന്റെ മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ബിനു, സുവോളജി വിഭാഗം മേധാവി ഡോ. ലിയോണ്‍ വര്‍ഗീസ്, ക്രൈസ്റ്റ് നോഡല്‍ ഓഫീസര്‍ ഡോ. ജോഷിന, സിബിആര്‍സി ഡയറക്ടര്‍ ഫാ.ഡോ. ജിജോ ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സുഹൃത്തുക്കളുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വ്യാജ ഡിആര്‍ഡിഒ ഐഡി കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് ശ്രമം; ചെന്നൈ സ്വദേശി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ഗ്രാമോത്സവം 2026; സീനിയര്‍ സംഗമം നടത്തി
ഇരിങ്ങാലക്കുടയില്‍ നാട്യസൗരഭം കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി