സുഹൃത്തുക്കളുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ശ്രീഹരി (16 ).
ഇരിങ്ങാലക്കുട: കൂട്ടുകാരുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആനന്ദപുരം കൊടിയന്‍കുന്ന് നൊച്ചുവളപ്പില് രാജേഷി ന്റെയും ശോഭയുടെയും ഏകമകന് ശ്രീ ഹരി (16 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. ആനന്ദപുരം തറയ്ക്കല്‍ ക്ഷേത്രപരിസരത്ത് ഫുട്ബോള്‍ കളിക്ക് ശേഷം കോന്തിപുലം ആനാറ്റുകടവില് കുളിക്കാന്‍ ഇറങ്ങിയ ശ്രീഹരി ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സ്കൂളിലെ ഫുട്ബോള്‍ ടീം അംഗമാണ്. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. നിരവധി തവണ അപകടം നടന്ന കടവാണിത്. അധികൃതരുടെ അടിയന്തരശ്രദ്ധ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സുവോളജിയില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവരെ ആദരിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വ്യാജ ഡിആര്‍ഡിഒ ഐഡി കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് ശ്രമം; ചെന്നൈ സ്വദേശി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ഗ്രാമോത്സവം 2026; സീനിയര്‍ സംഗമം നടത്തി
ഇരിങ്ങാലക്കുടയില്‍ നാട്യസൗരഭം കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി