പുല്ലൂര്‍ ചമയം നാടകരാവിന്റെ നോട്ടീസ് പ്രകാശനം ചെയ്തു
പുല്ലൂര്‍ ചമയം നാടകരാവിന്റെ നോട്ടീസ് പ്രകാശനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പുല്ലൂര്‍ ചമയം നാടകരാവിന്റെ നോട്ടീസ് പ്രകാശനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. ചമയം പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ ഗ്രാമീണ വായനശാല പ്രസിഡന്റ് എം.ബി. രാജേഷ് ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ സെക്രട്ടറി വേണു എളന്തോളി, ഗോപി മാമന്, ബിജു ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഭരത് സലിംകുമാറിനാണ് ഇത്തവണ നാടകരാവ് സമര്‍പ്പിക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ 23 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുന്ന നാടകരാവില്‍ സെമിനാറുകള്‍, വയലാര്‍ ചലച്ചിത്ര ഗാന ആലാപന മത്സരം, കവിയരങ്ങുകള്‍, ഓണപ്പാട്ട് മത്സരം, ഫിലിം ഫെസ്റ്റിവല്‍, നന്മ കലാകാരസംഗമം, ഗാനമേള, പൂക്കള മത്സരം, നൃത്തോത്സവം, തിരുവാതിരക്കളി മത്സരം, സോപാനസംഗീതം എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു