ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി
ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ തുടരും
ഇരിങ്ങാലക്കുട: ഠാണാവില്‍ സബ് ജയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം പൊലിസ് വകുപ്പിന് ഉപയോഗിക്കാനായി വിട്ടുനല്‍കിയതായി റവന്യു അധികൃതര്‍. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് പൊലിസ് കണ്ട്രോള് റൂം ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗാനുമതി നല്‍കിയിരിക്കുന്നത്. 2024 ഓഗസ്റ്റ് 19ന് ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തില്‍ തഹസില്‍ദാര്‍ ആന്റോ ജേക്കബ് വ്യക്തമാക്കി. യോഗത്തില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബിടിആര്‍ പ്രകാരം സ്ഥലം പുറമ്പോക്ക് പോലീസ് സ്റ്റേഷന് എന്നും സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും തഹസില്‍ദാര്‍ അറിയിച്ചു.
ഇരിങ്ങാലക്കുടയില്‍നിന്ന് രാമേശ്വരം, വേളാങ്കണ്ണി തുടങ്ങിയ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. യാത്രക്കാരുടെയും തീര്‍ഥാടകരുടെയും സൗകര്യം പരിഗണിച്ച് സര്‍വീസ് ആരംഭിക്കുന്നതിന് നടപടി വേണമെന്നായിരുന്നു ആവശ്യം. ഗായകന് പി. ജയചന്ദ്രന്റെ സ്മരണാര്‍ഥം ഇരിങ്ങാലക്കുടയില്‍ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യം തൃശൂര്‍ എംപിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട ഉന്നയിച്ചു. വെള്ളാങ്കല്ലൂരില്‍ കെഎസ്ടിപിയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്നും ഇതുമൂലം വെള്ളക്കെട്ട് ഉള്‍പ്പടെയുള്ള പ്രശ്നങ്ങളും അപകടങ്ങളും ഉണ്ടാകുന്നതായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസു വെളുത്തേരി ചൂണ്ടിക്കാട്ടി.
പടിയൂര്‍ – പുളിക്കലച്ചിറ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട തീരുമാനം പഞ്ചായത്ത് ഭരണസമിതി എടുത്തുകഴിഞ്ഞതായി പ്രസിഡന്റ് കെ.പി. കണ്ണന് അറിയിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ പെട്രോള്‍പമ്പിന് എതിര്‍വശത്ത് റോഡിനേക്കാള്‍ ഉയരത്തില്‍ സ്ഥതിചെയ്യുന്ന മൂന്ന് സ്ലാബുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായും അവ നീക്കം ചെയ്യാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും സിപിഐ പ്രതിനിധി കെ.എസ്. പ്രസാദ് ആവശ്യപ്പെട്ടു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന് അധ്യക്ഷത വഹിച്ചു. മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രതിനിധി ഇ.വി. സജീവ്, ചാലകകുടി എംപിയുടെ പ്രതിനിധി എ. ചന്ദ്രന്, പുതുക്കാട് എംഎല്‍എയുടെ പ്രതിനിധി എ.വി. ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
നൃത്തച്ചുവടുകളില്‍ അരങ്ങുണര്‍ന്നു; കലയുടെ പൊന്‍പൂരം കൊടിയേറി…..
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്‍ച്ച