സിഎംസി ഉദയ പ്രോവിന്സിന്റെ നേതൃത്വത്തില്‍ എവുപ്രാസ്യ ക്വിസ് 2026 സംഘടിപ്പിച്ചു
സിഎംസി ഉദയ പ്രോവിന്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എവുപ്രാസ്യ ക്വിസ് 2026 വിജയികള്‍ക്കുള്ള സമ്മാനദാനം ഉദയ പ്രോവിന്ഷ്യല് കൗണ്‍സിലര്‍ സിസ്റ്റര്‍ ഡിവീന സിഎംസി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സിഎംസി ഉദയ പ്രോവിന്സിന്റെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ക്കായി എവുപ്രാസ്യ ക്വിസ് 2026 സംഘടിപ്പിച്ചു. തൃശൂര്‍ നിര്‍മല പ്രോവിന്‍സ് സിസ്റ്റര്‍ പ്രദീപ സിഎംസി ക്വിസ് മത്സരത്തിന് നേതൃത്വം നല്കി. മത്സരത്തില്‍ കുരിയിച്ചിറ ഇടവകയിലെ സാംസണ് എലുവത്തിങ്കലും കുടുംബവും ഒന്നാം സ്ഥാനവും ചാലക്കുടി ഇടവകയിലെ എബ്രഹാം സെബാസ്റ്റ്യനും കുടുംബവും രണ്ടാം സ്ഥാനവും എടത്തുരുത്തി ഇടവകയിലെ റാഫേലും കുടുംബവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മരിയന്‍ റീല്‍സ് മത്സരത്തില്‍ സ്നേഹഗിരി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിലെ മതബോധന വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനവും അന്ന ജോസ് രണ്ടാം സ്ഥാനവും താനിഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഉദയ പ്രോവിന്ഷ്യല് കൗണ്‍സിലര്‍ സിസ്റ്റര്‍ ഡിവീന സിഎംസി നിര്‍വഹിച്ചു. സിസ്റ്റര്‍ ലിറ്റില്‍ തെരേസ് സ്വാഗതവും സിസ്റ്റര്‍ സോഫിയ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
കൂടല്‍മാണിക്യം കുട്ടന്‍കുളം നവീകരണ പ്രവര്‍ത്തികള്‍ അടുത്താഴ്ച പുനരാരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
സ്ലാബ് തകര്‍ന്നിട്ട് ദിവസങ്ങള്‍; നഗരസഭയില്‍ റീത്തുമായി എല്‍ഡിഎഫ് പ്രതിഷേധം; മുഴുവന്‍ സ്ലാബുകളും മാറ്റണമെന്ന് ആവശ്യം
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം