തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന നടവരമ്പ് ചിറവളവ് ഭാഗത്ത് താത്കാലിക തടയണ നിര്‍മിക്കുന്നു.

ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം; റോഡ് പൂര്‍ണമായി അടച്ചിടും
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി നടവരമ്പ് ചിറവളവില്‍ അവശേഷിക്കുന്ന 190 മീറ്റര്‍ ഭാഗത്തെ നിര്‍മാണപ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും. ചിറവളവിലെ പാലം, രണ്ട് കലുങ്കുകള്‍, അനുബന്ധ റോഡ് നിര്‍മാണം എന്നിവയാണ് ആരംഭിക്കുന്നത്. നിര്‍മാണപ്രവൃത്തികളുടെ ഭാഗമായി ഇന്ന് മുതല്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സബ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം നടക്കുന്ന കാലയളവില്‍ ഠാണ ജംഗ്ഷന് മുതല്‍ കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള റോഡിന്റെ ഇരുവശവും വെള്ളാങ്കല്ലൂര്‍ ജംഗ്ഷന് മുതല്‍ ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള റോഡിന്റെ ഇരുവശവും പൂര്‍ണമായും അടച്ചിടും.
ഇതോടെ ചിറവളവ് വഴിയുള്ള നേരിട്ടുള്ള ഗതാഗതം തടസപ്പെടും. ചിറവളവിലെ 190 മീറ്റര്‍ ഭാഗത്തെ നിര്‍മാണപ്രവൃത്തികളാണ് സംസ്ഥാനപാത നവീകരണത്തില്‍ ഇനി പൂര്‍ത്തിയാകാനുള്ളത്. പ്രധാന നിര്‍മാണപ്രവൃത്തികള്‍ക്ക് മുന്നോടിയായി കെഎസ്ഇബിയുടെ വൈദ്യുതത്തൂണുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. തുടര്‍ന്ന് ചിറവളവില്‍ രണ്ട് ഭാഗങ്ങളിലായി താല്‍ക്കാലിക ബണ്ടുകള്‍ നിര്‍മിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച ശേഷമാകും പാലത്തിന്റെയും രണ്ട് കലുങ്കുകളുടെയും നിര്‍മാണം ആരംഭിക്കുക. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ നവീകരണപ്രവൃത്തികള്‍ക്ക് നിര്‍ണായകമായ മുന്നേറ്റമാകും. നിലവില്‍ നടവരമ്പ് ചിറവളവ് ഭാഗത്താണ് കോണ്‍ക്രീറ്റിംഗ് ഉള്‍പ്പടെയുള്ള പ്രധാന നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകാനുള്ളത്.
കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് വഴി:
ഇരിങ്ങാലക്കുടയില്‍നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഠാണ ജംഗ്ഷനില്‍നിന്ന് ചാലക്കുടി റോഡിലേക്ക് തിരിഞ്ഞ് പുല്ലൂര്‍ ജംഗ്ഷനിലെത്തണം. തുടര്‍ന്ന് അവിട്ടത്തൂര്‍ കൊറ്റനെല്ലൂര്‍ റോഡിലൂടെ വെള്ളാങ്കല്ലൂര്‍ സെന്ററിലെത്തി അവിടെനിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകണം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു