ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യസിനിമ പ്രേംപാറ്റയുടെ റിലീസിനോടനുബന്ധിച്ച് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഒരുക്കിയ കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ്.
ഇരിങ്ങാലക്കുട: ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യസിനിമ പ്രേംപാറ്റ 27ന് റിലീസ് ആവുകയാണ്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡാണ് ചന്തക്കുന്ന് ജംഗ്ഷനില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഏകദേശം 30 അടി നീളത്തിലും 10 അടി വീതിയിലുമുള്ള ഫ്ളക്സ് ലൈറ്റ്ബോര്ഡാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ ചെമ്പകശേരി സിനിമാസിലും മാസ് മൂവീസിലുമാണ് പ്രേംപാറ്റ റിലീസാകുന്നത്. പ്രേംപാറ്റക്ക് ശേഷം ഇന്നസെന്റിന്റെ രണ്ട് ചിത്രങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. ഹായ് ഗയ്സും പെരുന്നാളും ആണ് പൂര്‍ത്തിയാകാനുള്ള സിനിമകള്‍. പെരുന്നാള്‍ സിനിമയുടെ ലൊക്കേഷന്‍ പ്രധാനമായും ഇരിങ്ങാലക്കുട തന്നെയാണ്. ആമീര്‍ പള്ളിക്കലാണ് പ്രേംപാറ്റയുടെ സംവിധായകന്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം
ഭൂപടങ്ങളുടെ അതിരുകള്‍ക്കപ്പുറം: വൈകാരികതയുടെ ചരിത്രം ചര്‍ച്ച ചെയ്ത് ക്രൈസ്റ്റ് കോളജില്‍ ചരിത്രപ്രഭാഷണം നടത്തി