പൂമംഗലം പടിയൂര്‍ കോള്‍ പാടശേഖരം തെക്കോര്‍ത്ത് കോളിലെ ബണ്ടിന്റെ നിര്‍മാണോദ്ഘാടനം നടത്തി
ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പൂമംഗലം പടിയൂര്‍ കോള്‍ പാടശേഖരം തെക്കോര്‍ത്ത് കോളിലെ ബണ്ടിന്റെ നിര്‍മാണോദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂമംഗലം പടിയൂര്‍ കോള്‍ പാടശേഖരം തെക്കോര്‍ത്ത് കോളിലെ ബണ്ടിന്റെ നിര്‍മാണോദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു നിര്‍വഹിച്ചു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ 11 ലക്ഷം രൂപ വികസന ഫണ്ട് വിഹിതവും പടിയൂര്‍ പഞ്ചായത്തിന്റെ 2.15 ലക്ഷം രൂപ വികസന ഫണ്ടും ഉപയോഗിച്ചാണ് കാലങ്ങളായി ഇടിഞ്ഞു കിടക്കുന്ന ബണ്ട് നിര്‍മിക്കുന്നത്.
പടിയൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറാണ് പദ്ധതി നിര്‍വഹിക്കുന്നത്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ രാമന്, ബ്ലോക്ക് അംഗങ്ങളായ വി.ആര്. രമേശ്, സന്ധ്യ, ജിതില്‍ ഗോപി, പടിയൂര്‍ പഞ്ചായത്തംഗം ഈശ്വരി ജയന്, കൃഷി ഓഫീസര്‍ സി.എം. റുബീന, തെക്കോര്ത്തു കോള്‍ പടവ് സെക്രട്ടറി സരസന് എന്നിവര്‍ സംസാരിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോമി ബേബി സ്വാഗതവും പടിയൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് ജൂണിയര്‍ കോം ക്വിസ് 2026 സംഘടിപ്പിച്ചു
കേരളത്തണ് മാരത്തണിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ തെരുവ് ജനസഭ സംഘടിപ്പിച്ചു
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു