മൂന്നു മണിക്കൂറില്‍ മരത്തില്‍ തീര്‍ത്തത് മൂന്ന് വിസ്മയങ്ങള്‍; ഇഷാല്ദേവിന് കൈയടി
റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ മരത്തില്‍ തീര്‍ത്ത വസ്തുക്കളുമായി ഇഷാല്ദേവ്.

ഇരിങ്ങാലക്കുട: മരക്കഷണങ്ങള്‍ക്ക് കരവിരുതിന്റെ ചാരുത പകര്‍ന്ന് വ്യത്യസ്തങ്ങളായ മൂന്ന് ഉല്പന്നങ്ങള് നിര്‍മിച്ച് തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഇഷാല്ദേവ്. മരത്തില്‍ വിവിധ ഉല്പന്നങ്ങള് നിര്‍മിക്കുന്ന മത്സരത്തിലാണ് തന്റെ കഴിവും കൈവഴക്കവും പ്രകടമാക്കിയത്. മൂന്നു മണിക്കൂര്‍ നീണ്ട മത്സരത്തിനിടെ സോഫ കം ബെഡ്, ചപ്പാത്തി മേക്കര്‍, ചിരവ എന്നിങ്ങനെ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്താവുന്ന മൂന്ന് വ്യത്യസ്ത ഉല്പന്നങ്ങളാണ് ഇഷാല്‍ മരത്തില്‍ തീര്‍ത്തത്.
സമയപരിധിക്കുള്ളില്‍ കൃത്യതയോടെയും ഭംഗിയോടെയും ഓരോന്നും പൂര്‍ത്തിയാക്കിയത് മത്സരത്തില്‍ ശ്രദ്ധേയമായി. മരപ്പണി രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഈ മിടുക്കന് പിതാവില്‍നിന്നാണ് കരവിരുതിന്റെ ആദ്യപാഠങ്ങള്‍ ലഭിച്ചത്. അച്ഛന് വേണു മരപ്പണിക്കാരനാണ്. മൂന്നാം ക്ലാസ് മുതല്‍ മരപ്പണികളില്‍ താല്പര്യം പ്രകടിപ്പിച്ച ഇഷാല്‍, അന്നുമുതല്‍ വിവിധ നിര്‍മാണപ്രവൃത്തികളില്‍ ഏര്‍പ്പെട്ട് കഴിവ് വളര്‍ത്തിയെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുത്തിരുന്നു. പിതാവില്‍നിന്ന് പകര്‍ന്നുകിട്ടിയ അറിവും സ്വന്തം താല്പര്യവും ചേര്‍ത്താണ് മരത്തില്‍ പുതുമയുള്ള ഉല്പന്നങ്ങള് തീര്‍ക്കുന്നതില്‍ ഇഷാല്‍ മികവു തെളിയിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ഞിയും കമ്പിയും ചേര്‍ത്ത് പാവകളില്‍ നൃത്തച്ചുവടൊരുക്കി ദിയമരിയ
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
കാര്‍ബണിനെ ഊര്ജസ്രോതസാക്കാം; വളമായും ആല്‍ഗ കൃഷിക്കും ഉപയോഗിക്കാം
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
കഷ്ടപ്പാടുകള്‍ക്കിടയിലും കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് വിശാല്‍ കൃഷ്ണ
കഥകളിയിലെ പച്ചവേഷം പപ്പറ്റായി; ആവണിക്ക് മികവ്