പഞ്ഞിയും കമ്പിയും ചേര്‍ത്ത് പാവകളില്‍ നൃത്തച്ചുവടൊരുക്കി ദിയമരിയ
പഞ്ഞിയും കമ്പിയും ഉപയോഗിച്ച് നിര്‍മിച്ച പാവകളുമായി റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ ടി.ഡി. ദിയമരിയ.

ഇരിങ്ങാലക്കുട: പഞ്ഞിയും കമ്പിയും ഉപയോഗിച്ച് വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളും തീര്‍ത്ത് പാവനിര്‍മാണത്തില്‍ മികവു തെളിയിച്ച് ടി.ഡി. ദിയമരിയ. റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലെ പാവനിര്‍മാണ മത്സരത്തിലാണ് കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ് സിജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ദിയമരിയയുടെ വേറിട്ട സൃഷ്ടികള്‍ ശ്രദ്ധേയമായത്. പഞ്ഞിയും കമ്പിയും ഉപയോഗിച്ച് വിവിധ പാറ്റേണുകള്‍ക്ക് രൂപം നല്‍കിയാണ് പാവകള്‍ നിര്‍മിച്ചത്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങളായ മോഹിനിയാട്ടത്തിന്റെയും മണിപ്പൂരിയുടെയും മനോഹരമായ പാവകള്‍ക്കൊപ്പം നവവധുവിന്റെ പാവയും ഒരുക്കി. ഓരോ നൃത്തരൂപത്തിന്റെയും തനിമയും വേഷവിധാനങ്ങളുടെ പ്രത്യേകതകളും പാവകളിലൂടെ പ്രകടമാക്കാന്‍ ദിയമരിയയ്ക്ക് കഴിഞ്ഞു. സാധാരണ വസ്തുക്കളെ ഭാവനയും സര്‍ഗാത്മകതയും കൊണ്ട് മനോഹരമായ കലാസൃഷ്ടികളാക്കി മാറ്റിയതാണ് ദിയയുടെ നിര്‍മാണത്തിന്റെ പ്രത്യേകത.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
മൂന്നു മണിക്കൂറില്‍ മരത്തില്‍ തീര്‍ത്തത് മൂന്ന് വിസ്മയങ്ങള്‍; ഇഷാല്ദേവിന് കൈയടി
കാര്‍ബണിനെ ഊര്ജസ്രോതസാക്കാം; വളമായും ആല്‍ഗ കൃഷിക്കും ഉപയോഗിക്കാം
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
കഷ്ടപ്പാടുകള്‍ക്കിടയിലും കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് വിശാല്‍ കൃഷ്ണ
കഥകളിയിലെ പച്ചവേഷം പപ്പറ്റായി; ആവണിക്ക് മികവ്