ക്രൈസ്റ്റ് ജൂണിയര്‍ കോം ക്വിസ് 2026 സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ കൊമേഴ്സ് ഫിനാന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയതല ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരമായ ക്രൈസ്റ്റ് ജൂണിയര്‍ കോം ക്വിസ് 2026ല്‍ വിജയികളായ ടീമിന് ട്രോഫിയും ക്യാഷ് അവാര്ും നല്കിയപ്പോള്.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ കൊമേഴ്സ് ഫിനാന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയതല ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം ക്രൈസ്റ്റ് ജൂണിയര്‍ കോം ക്വിസ് 2026 ല്‍ തൃശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇ. അഭിനവ് ജുബിന്‍, പി.എസ്. അഥുല്‍ കൃഷ്ണ ടീം 125 പോയിന്റോടെ ഒന്നാം സ്ഥാനവും കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഥുല്‍ ജോമോന്, കെ.എം. അഭിനവ് ടീം 105 പോയിന്റോടെ രണ്ടാം സ്ഥാനവും സേക്രഡ് ഹാര്‍ട്ട്സ് സിസിഎച്ച്എസ്എസിലെ എം.വി. വിസ്മയ, ദേവസേന ബ്രിജേഷ് ടീം 95 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും മൂന്നാം സമ്മാനമായി 5,000 രൂപയും നല്കി.
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ 23 സ്കൂളുകളില്‍ നിന്നുള്ള 76 ടീമുകള്‍ പങ്കെടുത്തു. മൂന്നു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ എഴുത്തുപരീക്ഷ, ഓഡിയോ, വീഡിയോ, റാപ്പിഡ് ഫയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. മത്സരത്തില്‍ വെറ്ററന്‍ കാര്‍ഗില്‍ യുദ്ധപങ്കാളി മേജര്‍ കെ.പി. ജോസഫ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. പ്രാഫസര്‍ കെ.ജെ. ജോസഫ് സ്വാഗതം ആശംസിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. എസിപി ബിജോയ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
അണ് എയ്ഡഡ് വിഭാഗം കോ ഓര്‍ഡിനേറ്റര്‍ വിവേകാനന്ദന് ഷീബ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഡോ. അരുണ്‍ ബാലകൃഷ്ണന് ക്വിസ് മാസ്റ്ററായി നേതൃത്വം നല്കി. വിദ്യാര്‍ഥികളില്‍ വാണിജ്യവിജ്ഞാനവും പൊതുവിജ്ഞാനവും സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള അവബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. കൊമേഴ്സ് വിഭാഗത്തിലെ സിസ്റ്റര്‍ ഡോ. രേഖ ഫ്രാന്‍സിസ്, രേവതി കൃഷ്ണകുമാര്‍, വിദ്യാര്‍ഥികളായ ഗോവിന്ദ് ഹരിദാസ്, ടി.ജെ. നസീല എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉപജില്ല സ്കൂള്‍ കലോത്സവം ആരംഭിച്ചു
കേരളത്തണ് മാരത്തണിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൂമംഗലം പടിയൂര്‍ കോള്‍ പാടശേഖരം തെക്കോര്‍ത്ത് കോളിലെ ബണ്ടിന്റെ നിര്‍മാണോദ്ഘാടനം നടത്തി
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ തെരുവ് ജനസഭ സംഘടിപ്പിച്ചു
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു