പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭ: പ്രചരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഇരിങ്ങാലക്കുടയില്‍ ചുമരെഴുത്ത് നടത്തി
നവംബര്‍ 19ന് ഇരിങ്ങാലക്കുടയില്‍ വച്ച് നടക്കുന്ന പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയുടെ പ്രചരണാര്‍ഥമുള്ള ആദ്യ ചുമരെഴുത്ത് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രിയും തൃശൂര്‍ എംപിയും ആയ സുരേഷ് ഗോപി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയുടെ പ്രചരണ പരിപാടികള്‍ക്ക് ആവേശകരമായ തുടക്കം. പരിപാടിയുടെ പ്രചരണാര്‍ഥമുള്ള ആദ്യ ചുമരെഴുത്ത് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രിയും തൃശൂര്‍ എംപിയും ആയ സുരേഷ് ഗോപി നിര്‍വഹിച്ചു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്മൃതിസഭ സംഘാടകസമിതി ചെയര്മാന് സി.സി. മുകുന്ദന്, ജനറല്‍ കണ്‍വീനര്‍ കെ. അജിത്, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ഷാജുമോന്‍ വട്ടേക്കാട്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, ഡോ. രേണു സുരേഷ്, കെ. സോമന് എന്നിവര്‍ സന്നിഹിതരായിരുന്നു. കൂടാതെ സൗത്ത് ജില്ലാ അധ്യക്ഷന്‍ എ.ആര്. ശ്രീകുമാര്‍, ജില്ലാ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണന്, കൃപേഷ് ചെമ്മണ്ട, കെ.പി. ജോര്‍ജ്, ലോജനന്‍ അമ്പാട്ട്, സന്തോഷ് ചെറാക്കുളം, വിപിന്‍ കുടിയേടത്ത്, പി.കെ. ബാബു തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും പരിപാടിയുടെ ഭാഗമായി. വിപുലമായ ഒരുക്കങ്ങളാണ് നവംബര്‍ 19 ലെ സ്മൃതിസഭയ്ക്കായി ഇരിങ്ങാലക്കുടയില്‍ നടക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി