നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ നടന്ന 17 ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന്റെ സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന പരമ്പരാഗത കലകള്‍ അന്യംനിന്നുപോകുന്ന അവസ്ഥയിലാണെന്നും അവയുടെ സംരക്ഷണത്തിനും കലാകാരന്മാരുടെ ക്ഷേമത്തിനും സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കലകളും കലാകാരന്മാരും നിലനില്ക്കണമെങ്കില് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കൂട്ടായ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ നടന്ന 17 ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ നാട്ടില്‍ കഥകളി യോഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാര്‍ നാട്ടില്‍ ഇല്ലാത്തതടക്കമുള്ള സാമൂഹിക സാഹചര്യങ്ങള്‍ ഇതിന് കാരണമാകുന്നുണ്ടാകാം.
മഹാകവി വള്ളത്തോളിന്റെ ശ്രമഫലമായി കലാമണ്ഡലം ആരംഭിച്ചതുകൊണ്ടാണ് നിരവധി പരമ്പരാഗത കലാരൂപങ്ങളെ നിലനിര്‍ത്താന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥിയായി. തൃപ്പേക്കുളം പുരസ്കാരം കലാനിലയം കുഞ്ചുണ്ണിക്കും പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡ് കുട്ടനെല്ലൂര്‍ രാജന്‍മാരാര്‍ക്കും സമ്മാനിച്ചു. പത്മജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും സുധാമന് സുബ്രഹ്മണ്യനും നല്കി. പുതുക്കോട് പത്മനാഭമാരാര്‍, രാമാട്ട് നാരായണന് നായര്‍, കീഴില്ലം ഗോപാലകൃഷ്ണന്, മറ്റൂര്‍ വേണു, തിരുവില്വാമല രാമചന്ദ്രന്, ഏഷ്യാഡ് ശശി മാരാര്‍, പല്ലശ്ശന മാധവന്‍കുട്ടി, വയലൂര് സുകുമാരന്‍, തൃപ്പാളൂര്‍ രാജന്, വട്ടേക്കാട് രവി എന്നിവര്‍ ഗുരുപൂജ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
നിയമസഭാ സാമാജികനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ നേടിയ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സി.ജി. ധനേഷ്, കൂടിയാട്ട കേന്ദ്രം ഡയറക്ടര്‍ ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഗവണ്മെന്റ് സ്പെഷ്യല്‍ സെക്രട്ടറി എം. ഉണ്ണികൃഷ്ണന്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, കലാമണ്ഡലം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. കലാധരന്‍, കലാനിലയം സെക്രട്ടറി സതീഷ് വിമല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പല്ലാവൂര്‍ സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ് സ്വാഗതവും ട്രഷറര്‍ അജയ് മേനോന് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി
ക്രൈസ്റ്റ് കോളജില്‍ ദ്വിദിന നാടക ശില്പശാല സംഘടിപ്പിച്ചു