കാവടി ആഘോഷത്തിനിടെ യുവാക്കള്‍ക്ക് കുത്തേറ്റ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍
കാട്ടൂര്‍: കാട്ടൂര്‍ എസ്എന്‍ഡിപി ക്ഷേത്രത്തിലെ കാവടി ആഘോഷത്തിനിടെ യുവാക്കള്‍ക്ക് കുത്തേറ്റ കേസില്‍ രണ്ടു പേര് പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി 8.45 മണിയോടെ കാട്ടൂര്‍ എസ്എന്‍ഡിപി ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനില്‍ വച്ച് സ്കൂട്ടറില്‍ വരികയായിരുന്ന പ്രതികളെ തടഞ്ഞുനിര്‍ത്തിയതിലുള്ള വൈരാഗ്യത്താല്‍ കാട്ടൂര്‍ വടക്കുമുറി വീട്ടില്‍ അമല്‍ (30), കാട്ടൂര്‍ കുന്നത്ത് പീടിക സ്വദേശി പട്ടാലി വീട്ടില്‍ സൂരജ് (25) എന്നിവരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി മുരുക്കുംതറ വീട്ടില്‍ അനു (36), ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് ബന്ധുവായ കിഴുപ്പിള്ളിക്കര അഴിമാവ് സ്വദേശി ഒറ്റാലി വീട്ടില്‍ ജിഷ്ണു (25) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. അമലിന് വയറിലും സൂരജിന് നെഞ്ചിലുമാണ് കുത്തേറ്റത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സന്തോഷ്, കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ബൈജു, എസ്ഐ ബാബു ജോര്‍ജ്, ജിഎഎസ്ഐ മാരായ സി.ജി. ധനേഷ്, ഇ.എസ്. ജീവന്, ജിഎസ്സിപിഒ മാരായ വി.എസ്. ശ്യാം, കെ.വി. വിപിന്‍, സിപിഒ അഭിലാഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍
ഓപ്പറേഷന് കാപ്പ, കുപ്രസിദ്ധ കുറ്റവാളി തിലകനെ നാടുകടത്തി
മുരിയാട് പഞ്ചായത്ത് കുംഭ വിത്ത് മേള നടത്തി
പൂമംഗലം പഞ്ചായത്തില്‍ തൊഴിലുറപ്പ് സംഗമം നടത്തി
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ