വീട്ടില്‍ സൂക്ഷിച്ചിരുന്ന 14 ലിറ്റര്‍ വിദേശമദ്യം പിടികൂടി
ഇരിങ്ങാലക്കുട: പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 14 ലിറ്റര്‍ വിദേശമദ്യം പിടികൂടി. വള്ളിവട്ടം ബ്രാലം സ്വദേശി കളത്തിപറമ്പില്‍ വീട്ടില്‍ ദിലീപ്കുമാര്(54) എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ച 14 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയത്. മദ്യം പിടിച്ചെടുക്കുന്ന സമയം ദിലീപ്കുമാര് സ്ഥലത്തുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ദിലീപ്കുമാര് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്ന് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. ഡാന്‍സാഫ് അംഗങ്ങളായ ജിഎസ്ഐ സതീശന് മടപ്പാട്ടില്‍, ജിഎസ്ഐ പി. ജയകൃഷ്ണന്, സി.ആര്. പ്രദീപ്, പി.എം. മൂസ, ടി.ആര്. ഷൈന്‍, ജിഎഎസ്ഐമാരായ എ.യു. റെജി, ഷിജോ തോമസ്, ഇ.എസ്. ജീവന് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന അംഗീകാരം നേടി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു
രൂപത സിഎല്‍സി പ്രസംഗ മത്സരം; റിയ ജെയ്സണ്‍, കെ. മനു ഡേവിസ് എന്നിവര്‍ ജേതാക്കള്‍
ഇന്റര്‍സോണ്‍ ഹാന്‍ഡ്ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി
സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും നടത്തി
സമേതം വിമുക്തി നാടകയാത്ര സമാപിച്ചു