എല്‍ഡിഎഫ് കണ്‍വെന്‍ഷനുകള്‍ സജീവം, പ്രഫ. ബിന്ദുവിന്റെ ഒന്നാംഘട്ട പ്രചരണം 19 നു പൂര്‍ത്തിയാകും
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പര്യടനം ഒന്നാംഘട്ടം 19 നു പൂര്‍ത്തിയാകും. ഓരോ പഞ്ചായത്തിലും സ്ഥാനാര്‍ഥി പര്യടനം തുടരുകയാണ്. പ്രമുഖ വ്യക്തികളേയും പഴയകാല നേതാക്കളേയും കണ്ടുകഴിഞ്ഞു. പഞ്ചായത്തുകളിലെ കടകമ്പോളങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണു പര്യടനം. പര്യടനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ലോക്കല്‍ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ബൂത്ത് കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു. ദീര്‍ഘകാലം പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയായിരുന്ന പി.ആര്. ബാലന്മാസ്റ്ററുടെ കൊരുമ്പിശേരിയിലുള്ള വീട്ടില്‍ എത്തി ബാലന്മാസ്റ്ററുടെ ഭാര്യ ബേബിയെ കണ്ട് അനുഗ്രഹം തേടി. തറയില്‍ ഷാജിയുടെ വസതിയിലും സന്ദര്‍ശനം നടത്തിയശേഷം വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രധാന പ്രവര്‍ത്തകെരെ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി. പ്രഫ. കെ.യു. അരുണന് എംഎല്‍എ, അഡ്വ. കെ.ആര്. വിജയ, കെ.പി. ദിവാകരന്, കെ.എ. ഗോപി, ടി.എസ്. സജീവന്, എന്‍.കെ. അരവിന്ദാക്ഷന്, ശ്രീരാമന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, കെ.കെ. ശിവന്‍കുട്ടി, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, എം.എസ്. മൊയ്തീന്, ടി.ജെ. ബിന്നി, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, യു.കെ. പ്രഭാകരന്, എ.ആര്. ഡേവിസ്, ഐ.എന്‍. ബാബു, ജോസ് മാഞ്ഞൂരാന്, രതി സുരേഷ്, എം.എസ്. വിനയന്, കെ.എം. മുജീബ് എന്നിവര്‍ ബിന്ദുവിനൊപ്പമുണ്ടായിരുന്നു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു