യുഡിഎഫ് കണ്‍വെന്‍ഷനുകള്‍ക്കു തുടക്കം, തോമസ് ഉണ്ണിയാടന് ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയാക്കി

ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഒന്നാംഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ജംഗ്ഷനുകളിലും പ്രധാന വ്യാപാരസ്ഥാപനങ്ങളിലും വ്യക്തികളെയും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. രണ്ടാംഘട്ടമായി മണ്ഡലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു. കാട്ടൂരില്‍ ഡിസിസി സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. പടിയൂരില്‍ കണ്വെന്ഷന് എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് ബിജു ചാണാശേരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയില്‍ കണ്വെന്ഷന് ഡിസിസി സെക്രട്ടറി സോണിയഗിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് നിയോജകമണ്ഡലത്തിലെ പ്രധാന പ്രദേശങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു പര്യടനം നടത്തി. കാട്ടൂര്‍, പടിയൂര്‍, പൂമംഗലം, വേളൂക്കര, മുരിയാട്, ആളൂര്‍, പൊറത്തിശേരി, കാറളം, ടൗണ്‍ മണ്ഡലങ്ങളിലെ പ്രധാന സ്ഥലങ്ങളിലെത്തി വോട്ടഭ്യര്‍ഥന നടത്തി. യുഡിഎഫ് നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
