റോഡിന് ഇരുവശവും പൂക്കാലം; വഴിക്കിലിച്ചിറയുടെ മുഖം മാറ്റി റെസിഡന്റ്സ് അസോസിയേഷന്
വഴിക്കിലിച്ചിറ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചിറയോട് ചേര്‍ന്ന് റോഡരികില്‍ ഒരുക്കിയ പൂന്തോട്ടം.
തുമ്പൂര്‍: റോഡിന്റെ ഇരുവശവും പൂക്കളും പച്ചപ്പും നിറച്ച് വഴിയരികിനെ പൂന്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് വഴിക്കിലിച്ചിറ റെസിഡന്റ്സ് അസോസിയേഷന്. ചിറയോട് ചേര്‍ന്നുള്ള 600 മീറ്റര്‍ റോഡിന്റെ ഇരുവശങ്ങളിലുമായി ഇലച്ചെടികളും പൂച്ചെടികളും നട്ടുപിടിപ്പിച്ചാണ് ഒരു വര്‍ഷത്തോളമായി തുടരുന്ന കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രദേശത്തിന് പുതിയ മുഖം സമ്മാനിച്ചത്. റോഡരികിലെ ചെടികളുടെ പരിപാലനവും അസോസിയേഷന് അംഗങ്ങള്‍ കൂട്ടായാണ് നടത്തുന്നത്. മാസത്തിലൊരിക്കല്‍ കളകള്‍ നീക്കം ചെയ്യുകയും ചെടികളുടെ കൊമ്പുകള്‍ വെട്ടി വൃത്തിയാക്കുകയും ചെയ്യും. ഓണത്തോടനുബന്ധിച്ച് മൂന്നുമാസം മുമ്പ് നട്ടുപിടിപ്പിച്ച ചെണ്ടുമല്ലി ചെടികള്‍ പൂത്തതോടെ റോഡരികിലെ പൂന്തോട്ടത്തിന് കൂടുതല്‍ മനോഹാരിത കൈവന്നു. ചിറയോട് ചേര്‍ന്നുണ്ടായിരുന്ന ചെറിയ കുളത്തിനും അസോസിയേഷന്റെ നേതൃത്വത്തില്‍ പുതുജീവന്‍ നല്കി. തൊഴിലുറപ്പ് തൊഴിലാളികള്‍ കയര്‍വലപ്പായ വിരിച്ച് കുളം സംരക്ഷിച്ചതിന് പിന്നാലെ അസോസിയേഷന് അംഗങ്ങള്‍ താമര നട്ടുപിടിപ്പിച്ചു.
ഇതോടെ ചെറിയ കുളം മനോഹരമായ താമരക്കുളമായും മാറി. പച്ചപ്പും പൂക്കളും നിറഞ്ഞ റോഡരികിലേക്ക് ഇപ്പോള്‍ നിരവധി പേരാണ് കാഴ്ചക്കാരായി എത്തുന്നത്. രാവിലെയും വൈകീട്ടും നടക്കാനിറങ്ങുന്ന പ്രദേശവാസികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. റോഡരികിന്റെ സൗന്ദര്യവത്കരണത്തിനൊപ്പം പ്രദേശവാസികള്‍ക്കിടയിലെ കൂട്ടായ്മയും ശക്തിപ്പെടുത്താന്‍ പദ്ധതിക്ക് കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. വേളൂക്കര പഞ്ചായത്തിലെ അഞ്ച്, 12 വാര്‍ഡുകളില്‍ നിന്നുള്ളവരാണ് വഴിക്കിലിച്ചിറ റെസിഡന്റ്സ് അസോസിയേഷനിലെ അംഗങ്ങള്‍. 300 അംഗങ്ങളുള്ള അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് വര്‍ഗീസ് ആന്റണി, സെക്രട്ടറി സൂസന് പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ ഭരണസമിതിയാണ് നേതൃത്വം നല്‍കുന്നത്. രണ്ട് വാര്‍ഡ് മെമ്പര്‍മാരുടെയും അസോസിയേഷന് അംഗങ്ങളുടെയും പൂര്‍ണ സഹകരണമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പ്രസിഡന്റ് വര്‍ഗീസ് ആന്റണി പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം