ഭൂപടങ്ങളുടെ അതിരുകള്‍ക്കപ്പുറം: വൈകാരികതയുടെ ചരിത്രം ചര്‍ച്ച ചെയ്ത് ക്രൈസ്റ്റ് കോളജില്‍ ചരിത്രപ്രഭാഷണം നടത്തി
ക്രൈസ്റ്റ് കോളജിലെ റിസര്‍ച്ച് ആന്‍ഡ് പിജി ഹിസ്റ്ററി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചരിത്ര പ്രഭാഷണം പരിപാടിയില്‍ മുഖ്യാതിഥിയായ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് റിസര്‍ച്ച് ആന്‍ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഹിസ്റ്ററി വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ഷിനോയ് ജെസിന്ത് പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ റിസര്‍ച്ച് ആന്‍ഡ് പിജി ഹിസ്റ്ററി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഭൂപടങ്ങളുടെ അതിരുകള്‍ക്കപ്പുറം അതിര്‍ത്തികളുടെ സ്ഥലപരതയും വൈകാരികതയുടെ കാവ്യഭാവങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് റിസര്‍ച്ച് ആന്‍ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഹിസ്റ്ററി വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ഷിനോയ് ജെസിന്ത് പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ചരിത്ര വിഭാഗം മേധാവി എസ്.ആര്. ജിന്‍സി സ്വാഗതം ആശംസിച്ചു. ഭൂപടങ്ങളില്‍ രേഖപ്പെടുത്തുന്ന അതിര്‍ത്തികള്‍ക്കപ്പുറം അവ മനുഷ്യജീവിതത്തിലും സാമൂഹിക ബന്ധങ്ങളിലും സൃഷ്ടിക്കുന്ന സ്ഥലപരവും വൈകാരികവുമായ അനുഭവങ്ങളെക്കുറിച്ച് പ്രഭാഷകന്‍ വിശദീകരിച്ചു. അതിര്‍ത്തികള്‍ കേവലം ഭൂമിശാസ്ത്രപരമായ വിഭജനങ്ങളല്ലെന്നും മനുഷ്യരുടെ സ്വത്വം, അനുഭവം, ഓര്‍മ്മ, വികാരം എന്നിവയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രഭാഷണം ചൂണ്ടിക്കാട്ടി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയിലരഹിതം
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കപ്പത്തോട്ട വിളവെടുപ്പ് നടത്തി
സാധന വൈഭവം അരങ്ങിൽ രാഖി സതീഷിന്റെ ഭരതനാട്യം
മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടി കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂൾ
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം
ആളൂര്‍ പ്രസാദവരനാഥ പള്ളിയില്‍ തിരുനാളിന് കൊടിയേറി