കാര്‍ബണിനെ ഊര്ജസ്രോതസാക്കാം; വളമായും ആല്‍ഗ കൃഷിക്കും ഉപയോഗിക്കാം
റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ കാര്‍ബണിനെ ഊര്ജസ്രോതസാക്കാനുള്ള സ്റ്റില്‍ മോഡലുമായി മുണ്ടുപാലം സെന്റ് ജോസഫ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സാന്ദ്ര പി. സന്തോഷും ഐന്സ്ലിന് റോസും.

ഇരിങ്ങാലക്കുട: മലിനീകരണമില്ലാത്ത ഊര്ജോല്പാദനത്തിനൊപ്പം കാര്‍ബണിനെ കൃഷിക്കും ജൈവസാങ്കേതികവിദ്യയ്ക്കും പ്രയോജനപ്പെടുത്താമെന്ന നൂതന ആശയവുമായി മുണ്ടുപാലം സെന്റ് ജോസഫ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സാന്ദ്ര പി. സന്തോഷും ഐന്സ്ലിന് റോസും. കാര്‍ബണിനെ ഉപയോഗയോഗ്യമായ ഊര്ജസ്രോതസാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ അവതരിപ്പിക്കുകയാണ് ഇരുവരും. പരിസ്ഥിതി മലിനീകരണം കുറച്ചുകൊണ്ട് ഊര്‍ജം ഉല്പാദിപ്പിക്കുകയും കാര്‍ബണിന്റെ വിവിധ ഉപയോഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജലത്തെ ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള വിവിധ സാധ്യതകള്‍ക്കൊപ്പം കാര്‍ബണിനെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന പ്രക്രിയയും മാതൃകയിലൂടെ വിശദീകരിക്കുന്നു. കാര്‍ബണിനെ കംപ്രഷന്‍ പ്രക്രിയയിലൂടെ ദ്രവരൂപത്തിലാക്കി തുടര്‍ന്ന് എക്സ്പാന്ഷന് പ്രക്രിയയിലൂടെ കടത്തിവിടുമ്പോള്‍ ലഭിക്കുന്ന ഊര്‍ജം വൈദ്യുതി ഉല്പാദനത്തിന് ഉപയോഗപ്പെടുത്താമെന്നാണ് ഇവരുടെ ആശയം.
ഇത്തരത്തില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി സൂപ്പര്‍ കപ്പാസിറ്ററില്‍ സംഭരിച്ചുവെച്ച് ആവശ്യാനുസരണം ഉപയോഗിക്കാനും സാധിക്കും. പരമ്പരാഗത ഊര്‍ജസ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതിക്ക് ദോഷകരമായ മലിനീകരണം നിയന്ത്രിക്കാനും ഇത്തരം സാങ്കേതികവിദ്യകള്‍ സഹായകമാകുമെന്ന പ്രതീക്ഷയും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. വൈദ്യുതി ഉല്പാദനത്തില് മാത്രം കാര്‍ബണിന്റെ ഉപയോഗം ഒതുങ്ങുന്നില്ലെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. കാര്‍ബണിനെ ബയോചാര്‍ എന്ന ജൈവവളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കാമെന്നും വിദ്യാര്‍ഥിനികള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പോഷകഗുണങ്ങളാല്‍ ശ്രദ്ധേയമായ സ്പൈറുലിന എന്ന നീലഹരിത ആല്‍ഗയുടെ കൃഷിക്കും കാര്‍ബണ്‍ പ്രയോജനപ്പെടുത്താം. ഭക്ഷ്യആരോഗ്യ മേഖലകളില്‍ പ്രാധാന്യമുള്ള ഈ ആല്‍ഗയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്‍ബണ്‍ ലഭ്യമാക്കുന്നതിലൂടെ അതിന്റെ കൃഷി കൂടുതല്‍ ഫലപ്രദമാക്കാനുള്ള സാധ്യതയും പദ്ധതി പരിചയപ്പെടുത്തുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ഞിയും കമ്പിയും ചേര്‍ത്ത് പാവകളില്‍ നൃത്തച്ചുവടൊരുക്കി ദിയമരിയ
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
മൂന്നു മണിക്കൂറില്‍ മരത്തില്‍ തീര്‍ത്തത് മൂന്ന് വിസ്മയങ്ങള്‍; ഇഷാല്ദേവിന് കൈയടി
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
കഷ്ടപ്പാടുകള്‍ക്കിടയിലും കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് വിശാല്‍ കൃഷ്ണ
കഥകളിയിലെ പച്ചവേഷം പപ്പറ്റായി; ആവണിക്ക് മികവ്