ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് പത്രിക സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റുമായ അഡ്വ. എം.എസ്. അനില്‍കുമാര്‍, ജനറല്‍ കണ്‍വീനറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ആന്റോ പെരുമ്പുള്ളി, ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷയും ഡിസിസി സെക്രട്ടറിയുമായ സോണിയ ഗിരി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ജോണ്സണ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് എന്നിവര്‍ക്കൊപ്പമെത്തിയാണു ഉപ വരണാധികാരിയായ ബിഡിഒ എ.ജെ. അജയ് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
തോമസ് ഉണ്ണിയാടന് ഗൃഹ സന്ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് രാവിലെ കല്ലേറ്റുംകര കേരള ഫീഡ്സിലെത്തി തൊഴിലാളികളോടു വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് വിവിധ ബൂത്തുകളില്‍ ഗൃഹ സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ഥിച്ചു. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുനിന്നുമാണു ബൂത്തുകളിലെ ഗൃഹസന്ദര്‍ശന പരിപാടി ആരംഭിച്ചത്. വൈകീട്ട് മാളയില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. ജാക്സന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പട്ടേപ്പാടത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ശരത്ത് രാജന്, സനല്‍, അജിത്ത്കുമാര്‍, കൃഷ്ണകുമാര്‍ വള്ളുപറമ്പില്‍, ശ്രുതി കൃഷ്ണകുമാര്‍, സി. മിനി, മൂലയില്‍ വിജയകുമാര്‍, അജയ് മേനോന് എന്നിവര്‍ നേതൃത്വം നല്കി.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം