ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിൽ മനോവിഷമം: സ്കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ സ്കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കൊരുമ്പിശേരി പോക്കരുപറമ്പില്‍ ഷാബിന്റെ മകന് ആകാശ് (14) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച്ച രാത്രി 10.30 നു വീട്ടില്‍ നിന്നു സൈക്കിളുമെടുത്ത് ഇറങ്ങിയതാണ്. ഇന്നലെ രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന് അടുത്തുള്ള കുട്ടംകുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കുറച്ചു ദിവസം മുമ്പ് പിതാവറിയാതെ പിതാവിന്റെ മൊബൈലില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം ട്രാന്‍സ്ഫര്‍ നടത്തിയിരുന്നു. ഇക്കാര്യം ചൊവ്വാഴ്ചയാണു പിതാവ് അറിയുന്നത്. അന്വേഷണത്തിനൊടുവിലാണ് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനാണു മകന് പണം ട്രാന്‍സ്ഫര്‍ നടത്തിയതെന്നു മനസിലായത്. ഇതേ തുടര്‍ന്നാണു രാത്രി വീട്ടില്‍ നിന്നും ഇറങ്ങിപോയത്. 5000 രൂപയോളമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ കുളത്തിനു സമീപം ചെരുപ്പും സൈക്കിളും കണ്ടെത്തിയിരുന്നു. തുടര്‍ന്നു പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ കുളത്തില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇരിങ്ങാലക്കുട പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. അമ്മ: സല്‍മ. സഹോദരന്: അമല്‍.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം