ട്രെയിനില്‍ നിന്ന് വീണ് റേഷന്‍ കട ഉടമയുമായ യുവാവ് മരിച്ചു
ഇരിങ്ങാലക്കുട: ട്രെയിനില്‍ നിന്ന് വീണ് റേഷന്‍ കട ഉടമയുമായ യുവാവ് മരിച്ചു. കരുവന്നൂര്‍ വിയ്യത്ത് വീട്ടില്‍ പരേതനായ മുകുന്ദന്റെ മകന് ഷിനോദ്(36) ആണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10ന് മുക്തിസ്ഥാനില്‍. സുഹൃത്തുമൊന്നിച്ച് കൊല്ലത്തേക്കുള്ള യാത്രക്കിടയില്‍ ഇന്നലെ പുലര്‍ച്ചെ ആലപ്പുഴയില്‍ വച്ചായിരുന്നു അപകടം. പൊറത്തിശേരി ഹെല്‍ത്ത് സെന്ററിനടുത്ത് റേഷന്‍ കട നടത്തി വരികയായിരുന്നു. വ്യാപാര ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു യാത്ര. അമ്മ: ഷീല. ഭാര്യ: ശീതള്‍. മക്കള്‍: ജിതേയ, ധന്വിക.