ഗിന്നസ് ലോക റെക്കോര്‍ഡ് ഉടമ വിന്‍സെന്റ് പല്ലിശ്ശേരി മാസ്റ്ററെ ലയണ്‍സ് ക്ലബ് ആദരിച്ചു
ഇരിങ്ങാലക്കുട: ഗിന്നസ് ലോക റെക്കോര്‍ഡ് ഉടമയും കളമശ്ശേരി രാജഗിരി പബഌക് സ്കൂള്‍ ചിത്രകലാധ്യാപകനും നെടുംമ്പാള്‍ സ്വദേശിയുമായ വിന്‍സെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഗോവയിലെ മഹര്‍ഷി അധ്യാത്മ വിശ്വവിദ്യാലയം എന്ന സര്‍വകലാശാല വരും തലമുറ അറിയേണ്ട കലാരൂപം എന്ന നിലയില്‍ വിന്‍സന്റ് മാഷിന്റെ ചിത്രകലാ ശൈലികളെ രേഖപ്പെടുത്തി ഡിജിറ്റല്‍ ആര്‍ക്കെവ്സിലേക്ക് മാറ്റിക്കഴിഞ്ഞു. കേരളത്തില്‍ നിന്നും രണ്ട് കലാരൂപങ്ങളാണ് അടുത്ത ലമുറയിലേക്ക് കൈമാറാന്‍ ഇത്തരത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. ഒന്ന് വിന്‍സന്റ് മാഷിന്റെ ചിത്രകലാ ശൈലിയും മറ്റേത് ആറന്മുളക്കണ്ണാടിയും. ഇദ്ദേഹം, ഗിന്നസ് ബുക്ക് വേള്‍ഡ് റേക്കോര്‍ഡ് നേടിയത് പത്തര അടി വ്യാസത്തിലുള്ള കാന്‍വാസ് ബോര്‍ഡില്‍, ഏഴു മണിക്കൂര്‍ സമയമെടുത്ത് 300 നടുത്ത് ആണിയും ഒമ്പതിനായിരത്തോളം മീറ്റര്‍ നീളമുള്ള ഒറ്റ നൂല്കൊണ്ട് മദര്‍ തെരേസയുടെ മുഖചിത്രം തയ്യാറാക്കിയാണ്. ആദരവ് സമ്മേളനം സോണ്‍ ചെയര്മാന് റോയ് ജോസ് ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജോയ് പോള്‍, അഡ്വ. മനോജ് ഐബന്, റെന്‍സി ജോണ്‍, നിധിന്, റിങ്കു മനോജ്, മിഡ്ലി റോയ്, ജോണ്‍ ഫ്രാന്‍സീസ്, ഡോ. കെ.വി. ആന്ററണി, ഡബ്ല്യൂജെ ടോണി എന്നിവര്‍ സംസാരിച്ചു.

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി