വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ എന്‍ഡിഎ കെഎസ്ഇബി ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി
എന്‍ഡിഎ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഡെപ്യൂട്ടി എന്‍ജിനീയര്‍ ഓഫീസിലേക്ക് നടന്ന പ്രതിഷേധ ധര്‍ണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സര്‍ജ്ജു തൊയ്ക്കാവ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ എന്‍ഡിഎ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഡെപ്യൂട്ടി എന്‍ജിനീയര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കുട്ടംകുളം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ബസ് സ്റ്റാന്‍ഡ് വഴി കെഎസ്ഇബി ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സര്‍ജ്ജു തൊയ്ക്കാവ് ഉദ്ഘാടനം ചെയ്തു.
ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ബിഡിജെഎസ് മണ്ഡലം ജനറല്‍ സെക്രട്ടറി നന്ദന്, ബിജെപി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം കെ.സി. വേണുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ഡിഎ നേതാക്കളായ രതീഷ് കുറുമാത്ത്, സണ്ണി കവലക്കാട്ട്, രമേഷ് അയ്യര്‍, അമ്പിളി ജയന്, സരിത വിനോദ്, ആര്‍ച്ച അനീഷ്, ടി.കെ. ഷാജു, ടി.ഡി. സത്യദേവ്, വാണികുമാര്‍ കോപ്പുള്ളിപ്പറമ്പില്‍, എം.എസ്. സലേഷ്, സന്തോഷ് ബോബന്, സെബാസ്റ്റ്യന്‍, സല്ഗു തറയില്‍, സിന്ധു സതീഷ്, ലാമ്പി റാഫേല്‍, മായ അജയന്, രാജന് കുഴുപ്പുള്ളി എന്നിവര്‍ നേതൃത്വം നല്കി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു