കാട്ടൂര്‍ പോലീസ് സേനയ്ക്ക് സഹായവുമായി മണപ്പുറം ഫിനാന്‍സ്
വലപ്പാട്, കാട്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മണപ്പുറം ഫിനാന്‍സ് നല്കുന്ന അത്യാധുനിക ഫോട്ടോസ്റ്റാറ്റ് മെഷീന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി.പി. നന്ദകുമാര്‍ കാട്ടൂര്‍ എസ്ഐ വിജു പൗലോസിന് കൈമാറുന്നു.
കാട്ടൂര്‍: വലപ്പാട്, കാട്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മണപ്പുറം ഫിനാന്‍സ് അത്യാധുനിക ഫോട്ടോസ്റ്റാറ്റ് മഷീന് നല്കി. മണപ്പുറം ഹൗസില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി.പി. നന്ദകുമാര്‍ കാട്ടൂര്‍ എസ്ഐ വിജു പൗലോസിന് മഷീന് കൈമാറി. രാത്രികാലങ്ങളില്‍ പൊലീസിനെ തിരിച്ചറിയുന്നതിനുള്ള ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പടെ നിരവധി സഹായങ്ങളാണ് മണപ്പുറം ഫിനാന്‍സ് തൃശൂരിലെ പോലീസ് സേനയ്ക്ക് നല്‍കിയിട്ടുള്ളത്. ചടങ്ങില്‍ എഎസ്ഐ സജീവന്, സിവില്‍ പൊലീസ് ഓഫീസര്‍ ബിനല്‍, മണപ്പുറം ഫിനാന്‍സ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാര്‍ , സീനിയര്‍ പിആര്‍ഒ കെ.എം. അഷ്റഫ് എന്നിവര്‍പങ്കെടുത്തു.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു