ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ കൃഷിരീതികള്‍ മനസിലാക്കുന്നതിനായി പാടശേഖരത്തില്‍.
നെല്‍ക്കൃഷിയുടെ ബാലപാഠവുമായി വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാര്‍ഥികള്‍
വെള്ളാനി: കൃഷിയുടെ പാഠങ്ങള്‍ പാഠപുസ്തകത്തില്‍ മാത്രം പഠിക്കാതെ നേരിട്ട് പാടത്തിറങ്ങി അനുഭവിച്ചറിഞ്ഞ് വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാര്‍ഥികള്‍. പത്താം ക്ലാസ്, പ്ലസ് വണ്‍ ക്ലാസുകളിലെ 76 വിദ്യാര്‍ഥികളാണ് നെല്‍കൃഷിയുടെ പ്രായോഗിക പാഠവുമായി പാടത്തിറങ്ങിയത്. വെള്ളാനി ജിബി മാളിയേക്കലിന്റെ പാടശേഖരത്തിലാണ് വിദ്യാര്‍ഥികള്‍ നെല്‍വിത്ത് വിതച്ചത്. കൃഷിഭവനില്‍നിന്ന് ലഭിച്ച ഉമ ഇനം നെല്‍വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുവിതയ്ക്കല്‍ മുതല്‍ നെല്ല് വിളവെടുക്കുന്നതുവരെയുള്ള കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഏകദേശം 110 ദിവസത്തിനുശേഷം നെല്ല് കൊയ്യാനാകുമെന്നാണ് പ്രതീക്ഷ.
കൃഷിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മൂല്യവും പുതുതലമുറയ്ക്ക് മനസിലാക്കുന്നതിനൊപ്പം കാര്‍ഷിക മേഖലയോടുള്ള താല്പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ പാടത്തിറങ്ങിയത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിമി ഒപി, അക്കാദമിക് ഡീന്‍ സജിത്ത് ഇവര്‍ക്കു പുറമേ ആറ് അധ്യാപകരും വിദ്യാര്‍ഥികള്‍ക്കൊപ്പം പാടത്തെത്തി. വിത്തുവിതയ്ക്കലില് പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് കൃഷിരീതികളെക്കുറിച്ചും നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അധ്യാപകരുടെയും ജിബി മാളിയേക്കലിന്റെയും നേതൃത്വത്തില്‍ വിശദീകരണം നല്കി. പാഠപുസ്തകത്തിലെ കൃഷിയുടെ അറിവ് മണ്ണിലേക്കിറക്കി പ്രായോഗികമാക്കിയ വിദ്യാര്‍ഥികളുടെ അനുഭവം കൗതുകവും ആവേശവും പകരുന്നതായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഞ്ചു കുടുംബങ്ങള്‍ക്ക് വീടൊരുക്കും; പത്തു വീടുകള്‍ക്ക് നവീകരണവും
കെട്ടിടം വിറ്റു; സാധാരണക്കാരുടെ ആശ്വാസമായിരുന്ന സുഭിക്ഷ ഹോട്ടല്‍ പൂട്ടി
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി