സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പെസഹാതിരുകർമങ്ങളും നടന്നു
ഇരിങ്ങാലക്കുട: പെസഹ വ്യാഴാഴ്ച സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുകര്‍മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ. ടോണി പാറേക്കാടന്‍, ഫാ. ജിബിന്‍ നായത്തോടന്‍, സെക്രട്ടറി ഫാ. ഫെമിന്‍ പൊഴോലിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്ന് രാവിലെ ആറിനു കത്തീഡ്രലില്‍ ആരാധന, തുടര്‍ന്ന് 6.30 ന് പീഢാനുഭവ ശുശ്രൂഷ. നിത്യാരാധനകേന്ദ്രം, ലിറ്റില്‍ ഫഌവര്‍, സെന്റ് ജോസഫ്, സെമിനാരി, ഷേണ്‍സ്റ്റാട്ട് കോണ്‍വെന്റ്, ക്രൈസ്റ്റ് ആശ്രമം, ഡോണ്‍ബോസ്കോ, ഗാന്ധിഗ്രാം പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളില്‍ രാവിലെ 6.30 നും ശാന്തിസദനില്‍ രാവിലെ ആറിനും പീഢാനുഭവ ശുശ്രൂഷ ഉണ്ടായിരിക്കും. ദുഃഖശനിയാഴ്ച കത്തീഡ്രല്‍, നിത്യാരാധനകേന്ദ്രം, ഷേണ്‍സ്റ്റാട്ട് കോണ്‍വെന്റ്, സെന്റ് ജോസഫ്, ലിറ്റില്‍ ഫ്ളവര്‍, ക്രൈസ്റ്റ്, ഡോണ്‍ബോസ്കോ, പാലിയേറ്റീവ്, സെമിനാരി എന്നിവിടങ്ങളില്‍ രാവിലെ 6.30 നും ശാന്തിസദനില്‍ രാവിലെ ആറിനും ദിവ്യബലി ഉണ്ടായിരിക്കും. കത്തീഡ്രലില്‍ രാത്രി 11.30 നു ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ ആറിനും 7.30 നും ഒമ്പതിനും നിത്യാരാധനകേന്ദ്രത്തില് രാവിലെ 6.30 നും എട്ടിനും ദിവ്യബലി. സെന്റ് ജോസഫ്, ക്രൈസ്റ്റ് ആശ്രമം, പാലിയേറ്റീവ് കെയര്‍-ഗാന്ധിഗ്രാം, സെമിനാരി എന്നിവിടങ്ങളില്‍ രാത്രി 11.30 ന് ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ ആരംഭിക്കും. സെന്റ് ജോസഫ്, ലിറ്റില്‍ ഫഌര്‍, പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളില്‍ രാവിലെ 6.30 നും ക്രൈസ്റ്റ് ആശ്രമത്തില്‍ 6.30 നും 7.30 നും ശാന്തിസദനില്‍ രാവിലെ ആറിനും ദിവ്യബലി ഉണ്ടായിരിക്കും.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു