വാക്സിന് വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, യുഡിഎഫ് ഉപവാസ സമരം നടത്തി
ഇരിങ്ങാലക്കുട: വാക്സിന് വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, എല്ലാവര്ക്കും വാക്സിന് നല്കുവാന് സര്‍ക്കാര്‍ സംവിധാനമൊരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട നഗരസഭ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉപവാസ സമരം നടത്തി. കെപിസിസി നിര്‍വാഹക സമിതി അംഗം എം.പി. ജാക്സണ് സമരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോമന് ചിറ്റേത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, യുഡിഎഫ് നേതാക്കളായ പി.ബി. മനോജ്, കെ.എ. റിയാസുദ്ധീന്‍, റോക്കി ആളൂക്കാരന്‍, പി.ടി. ജോര്‍ജ്, കെ.ബി. ശ്രീധരന് തേറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് ഉപവാസ സമരം നടത്തിയത്.


കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു